| Wednesday, 16th October 2019, 6:07 pm

'തമിഴ് എന്റെ മാതൃഭാഷയാണ്'- വിമര്‍ശനത്തിന് മറുപടി നല്‍കി മിതാലി രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കുന്ന വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. ഇപ്പോഴിതാ തന്റെ ഭാഷാ ഉപയോഗത്തിനെതിരെ  ട്വിറ്ററില്‍ വിമര്‍ശനമുന്നയിച്ച ആരാധകനും താരം മറുപടി നല്‍കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ വിജയത്തില്‍ മിതാലിയെ അഭിനന്ദിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്‍കിയതിനെതിരെയാണ് ആരാധകന്‍ ട്വീറ്റു ചെയ്തത്.

തമിഴ്‌നാട്ടുകാരിയായ മിതാലിക്ക് തമിഴ് ഭാഷ അറിയില്ലെന്നും ഇംഗ്ലീഷും, ഹിന്ദിയുമാണ് മിക്കപ്പോഴും ഉപയോഗിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വീറ്റു കണ്ട താരം ഇതിനു തമിഴില്‍ തന്നെ മറുപടി നല്‍കി. ‘തമിഴ് എന്റെ മാതൃഭാഷയാണ്. ഞാന്‍ നന്നായി തമിഴ് സംസാരിക്കും. തമിഴ്‌നാട്ടില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ അതിനെല്ലാമുപരിയായി ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. പ്രിയപ്പെട്ട സുഗു, [ട്വീറ്റു ചെയ്ത ആള്‍] നിങ്ങളുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍, ഞാനെന്തു ചെയ്യണമെന്ന നിങ്ങളുടെ ഉപദേശമാണ് എന്നെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നത്’ -താരം പരിഹാസ്യ രൂപേണ മറുപടി നല്‍കി
ഒപ്പം പോപ് ഗായിക ടെയിലര്‍ സ്വിഫ്റ്റിന്റെ പ്രശസ്തമായ ‘ യു നീഡ് റ്റു കാം ഡൗണ്‍’ എന്ന ആല്‍ബവും ഇവര്‍ ഷെയര്‍ ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യന്‍ വനിതാ ടീം തൂത്തു വാരിയിരുന്നു. പരമ്പരയില്‍ 44 ശരാശരിയില്‍ 88 റണ്‍സ് മിതാലി നേടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തമാക്കിയിരുന്നത്.
അടുത്തിടെ ഇന്റര്‍നാഷണല്‍ 20 വര്‍ഷം പിന്നിട്ട ആദ്യ വനിതാതാരമെന്ന നേട്ടവും മിതാലി സ്വന്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more