| Saturday, 23rd October 2021, 5:13 pm

നയന്‍താര നിര്‍മ്മിച്ച 'കൂഴങ്ങള്‍'; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി തമിഴില്‍ നിന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊല്‍ക്കത്ത: നടി നയന്‍താരയും വിഗ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു.

പി.എസ്. വിനോദ് രാജാണ് ‘കൂഴങ്ങള്‍’ സംവിധാനം ചെയ്തിരിക്കുന്നത്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജി എന്‍. കരുണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. 2022 മാര്‍ച്ച് 27നാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരുകുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിനോദ് രാജിന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്.

തന്റെ കുടുംബത്തില്‍ തന്നെ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് വിനോദ് രാജ് സിനിമയാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്.

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓസ്‌കര്‍ എന്‍ട്രിയിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ മലയാളത്തില്‍ നിന്നുള്ള നായാട്ട്, തമിഴ് ചിത്രം മണ്ടേല, ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദം എന്നിവയും ഇടംനേടിയിരുന്നു. 14 ചിത്രങ്ങളാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിനായി ഇത്തവണ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tamil film ‘Koozhangal’ is India’s official entry to the Oscars 2022

We use cookies to give you the best possible experience. Learn more