ചെന്നൈ: ശ്രീലങ്കയില്‍ തമിഴര്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ പ്രതിഷേധിച്ച് തമിഴ് സിനിമാ ലോകം നിരാഹാരം അനുഷ്ഠിക്കുന്നു. ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസം ആവശ്യപ്പെട്ടാണ് ഒരു ദിവസം നീളുന്ന നിരാഹാര സമരം.[]
തമിഴ് സിനാമാ ലോകത്തെ സംവിധായകരും നിര്‍മാതാക്കളും ഡിസ്ട്രിബ്യൂട്ടേഴ്‌സും നടീനടന്മാരുമാണ് നിരാഹാരമനുഷ്ഠിക്കുന്നത്. തമിഴിലെ പ്രശസ്ത നടന്‍മാരായ രജനീകാന്ത്, അജിത് കുമാര്‍, സൂര്യ, ശരത് കുമാര്‍, ധനുഷ്, പ്രഭുദേവ, പ്രകാശ് രാജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ നിരാഹാരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ശരത് കുമാറിന്റെ നേതൃത്വത്തിലാണ് നിരാഹാരം നടക്കുന്നത്. പ്രത്യേക തമിഴ് ഈഴമാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് അസോസിയേഷനായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് നിരാഹാരം നടക്കുന്നത്.
നേരത്തേ തമിഴ് വംശജരോടുള്ള ശ്രീലങ്കയുടെ പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപവാസവുമായി താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.