| Wednesday, 18th April 2018, 8:54 pm

തമിഴ് സിനിമാസമരം അവസാനിച്ചു: സര്‍ക്കാരും സിനിമാപ്രവര്‍ത്തകരും തമ്മിലുള്ള ചര്‍ച്ച വിജയിച്ചു; പെട്ടിയിലായ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: മാസങ്ങളായി തുടര്‍ന്നുവരുന്ന തമിഴ് സിനിമാമേഖലയിലെ സമരം അവസാനിച്ചു. ഏകദേശം 48 ദിവസത്തോളം നീണ്ടു നിന്ന സമരമാണ് ഇപ്പോള്‍ ചര്‍ച്ചകളെത്തുടര്‍ന്ന് അവസാനിപ്പിച്ചിരിക്കുന്നത്.

സമരത്തിലായിരുന്ന തിയേറ്റര്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജുവിന്റെ നേതൃത്വത്തില്‍ സമരക്കാരും സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതോടെയാണ് ദീര്‍ഘകാലമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.


ALSO READ: മലയാളത്തില്‍ ‘ബിഗ് ബോസ് ‘ ആയി മോഹന്‍ലാല്‍


ഓണ്‍ലൈന്‍ ടിക്കറ്റിന്റെ ചാര്‍ജ് കുറയ്ക്കുക, കമ്പ്യൂട്ടറസൈഡ് ടിക്കറ്റിങ് ഏര്‍പ്പെടുത്തണം എന്നിവയായിരുന്നു പ്രൊഡ്യൂസേഴസ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നുണ്ടായ ആവശ്യം. ഇതേത്തുടര്‍ന്ന് ഇനിയങ്ങോട്ട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തന്നെ നിശ്ചിതമായ തുകയ്ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുമെന്ന തീരുമാനമായി.

സമരം തുടങ്ങിയതോടെ പല സിനിമകളും റിലീസ് ചെയ്യാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ മെര്‍ക്കുറി തമിഴ്‌നാട്ടിലൊഴികെ മറ്റെല്ലാ ഭാഗങ്ങളിലും റിലീസ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more