Obituary
തമിഴ് ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 06, 05:32 am
Thursday, 6th May 2021, 11:02 am

ചെന്നൈ: തമിഴിലെ പ്രശസ്ത ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പാണ്ഡുവും ഭാര്യയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രഭു, പഞ്ചു, പിന്റു എന്നിവര്‍ മക്കളാണ്.

കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പാണ്ഡു ഇന്ന് പുലര്‍ച്ചയോടെയാണ് അന്തരിച്ചത്. നൂറിലധികം സിനിമകളില്‍ വേഷമിട്ട പാണ്ഡു 2020 ല്‍ പുറത്തിറങ്ങിയ ‘ഇന്ത നിലൈ മാറും’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐ.പി.എസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. അഭിനയത്തിന് പുറമെ ഡിസൈനിംഗ് കമ്പനിയും പാണ്ഡു നടത്തിയിരുന്നു.

അണ്ണാ ഡി.എം.കെയുടെ പതാക പാണ്ഡുവാണ് ഡിസൈന്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tamil comedian Pandu dies after covid positive