| Wednesday, 31st May 2017, 3:02 pm

നിങ്ങള്‍ക്ക് ഞങ്ങളുടെ മുഖ്യമന്ത്രിയാകാമോ സര്‍?'; കശാപ്പ് നിരോധനത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച് തമിഴ്, കന്നട ജനത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭക്ഷണ സ്വാതന്ത്രത്തിനു മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നത് ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുമാണ്.


Also read മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി


ഇതിന് പിന്നാലെ മദ്രാസ് ഐ.ഐ.ടിയിലെ പി.എച്ച്.എഡി വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി സൂരജിന് ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മര്‍ദ്ദനമേറ്റ വിഷയത്തില്‍ അപലപിച്ച പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിയോട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

Dont miss ബാങ്കുകളുടെ കഴുത്തറുക്കല്‍ കാരണം ഇനി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട! അക്കൗണ്ട് പോര്‍ട്ടു ചെയ്യാന്‍ സംവിധാനം വരുന്നു


സൂരജിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട പോസ്റ്റിന് താഴെ വന്ന തമിഴ്‌നാട് സ്വദേശിയുടെ മറുപടി നിങ്ങള്‍ക്ക് ഞങ്ങളുട മുഖ്യമന്ത്രിയാകാന്‍ കഴിയുമോ എന്നായിരുന്നു.


തമിഴ് ജനതയ്ക്ക് പുറമേ കര്‍ണ്ണാടകക്കാരും പോസ്റ്റിനു കീഴെ പിണറായിയെ പോലെയൊരു മുഖ്യമന്ത്രിയെ ആവശ്യമാണെന്ന് പറയുന്നുണ്ട്.


You must read this  ജോര്‍ദാനില്‍ അറുത്ത പശുവിന്റെ തലയില്‍ സി.പി.ഐ.എം കൊടി വെച്ച് കേരളത്തിലേതെന്ന് പ്രചരണം; സംഘപരിവാര്‍ ഫോട്ടോഷോപ്പിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


We use cookies to give you the best possible experience. Learn more