Movie Day
കാര്‍ത്തികയും ബോളിവുഡിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Jun 09, 04:40 am
Thursday, 9th June 2011, 10:10 am

കരിയറിന്റെ തുടക്കത്തില്‍ തന്നെ ബോളിവുഡിലേക്ക് അവസരം ലഭിച്ച അപൂര്‍വ്വം തെന്നിന്ത്യന്‍ സുന്ദരികളില്‍ കാര്‍ത്തിക കൂടി. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം കോയുടെ ഹിന്ദി പതിപ്പിലൂടെയാണ് കാര്‍ത്തികയുടെ ബോളിവുഡ് അരങ്ങേറ്റം. അക്ഷയ് കുമാറാണ് നായകന്‍.

ജോഷ് എന്ന തെലുങ്ക് ചിത്രത്തില്‍ നാഗ ചൈതന്യയുടെ കൂടെയായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴില്‍ കോയും, കോയുടെ തെലുങ്ക് റീമേക്കായ രംഗത്തിലും വേഷമിട്ടു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലും കാര്‍ത്തികയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുന്‍കാല സിനിമാതാരം രാധയുടെ മകളാണ് കാര്‍ത്തിക. രാധയുടെ ശുപാര്‍ശയിലാണ് കാര്‍ത്തികയുടെ ഈ ബോളിവുഡ് പ്രവേശമെന്നാണ് പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍. അക്ഷയ്കുമാറിനോട് കാര്‍ത്തികയെ നായികയാക്കണമെന്ന് രാധ ആവശ്യപ്പെട്ടതാണത്രെ. കോയിലെ കാര്‍ത്തികയുടെ പ്രകടനത്തില്‍ സംതൃപ്തനായ അക്ഷയ് സമ്മതം മൂളുകയായിരുന്നു.