| Monday, 17th May 2021, 1:38 pm

ഈ കൊവിഡ് ഒരുപാട് പേരുടെ ജീവനെടുക്കുകയാണ്, പ്രിയപ്പെട്ടവരെയൊക്കെ ഏറ്റവും ചേര്‍ത്തുപിടിക്കണം; നടന്‍ നിതീഷ് വീരയുടെ മരണത്തില്‍ വിഷ്ണു വിശാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചതിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാലോകം. കൊവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ നിതീഷ് മരിച്ചത്. 45 വയസ്സായിരുന്നു.

പുതുപേട്ടൈ, കാലാ, വെണ്ണില കബഡിക്കുഴു, അസുരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് നിതീഷ് വീര. വെട്രിമാരന്‍ – ധനുഷ് ചിത്രമായ അസുരനിലെ നിതീഷ് ചെയ്ത നെഗറ്റീവ് കഥാപാത്രം അടുത്ത കാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിജയ് സേതുപതിയും ശ്രുതി ഹാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലബം എന്ന ചിത്രത്തിലായിരുന്നു നിതീഷ് അവസാനമായി അഭിനയിച്ചത്. നടന്റെ മരണത്തില്‍ തമിഴ് സിനിമാലോകത്തെ നിരവധി പേര്‍ അനുശോചനവും വേദനയും പങ്കുവെച്ചു.

വെണ്ണിലാ കബഡിക്കുഴു, മാവീരന്‍ കിട്ടു എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടന്‍ വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തത്. ഒരുപാട് വേദനയോടെ ഇതെഴുതുന്നതെന്നും കൊവിഡ് രണ്ടാം തരംഗം ഒരുപാട് ജീവനകളെടുത്തുകൊണ്ടാണ് കടന്നുപോകുന്നതെന്നും വിഷ്ണു പറഞ്ഞു.

നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെല്ലാം ഏറ്റവും ചേര്‍ത്തുപിടിക്കേണ്ട നേരമാണിതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിഷ്ണു വിശാല്‍ ട്വീറ്റില്‍ പറഞ്ഞു. ഒരിക്കലും ഇത്ര വേഗം പോകരുതെന്നായിരുന്നുവെന്ന് നടന്‍ പ്രേം കുമാര്‍ എഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Tamil Actor Nitish Veera passes away due to Covid, actor Vishnu Vishal writes a painful note

We use cookies to give you the best possible experience. Learn more