ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ വിശാല്‍. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമയുടെ അവസാനം വരുന്ന ഫൈറ്റ് സീനില്‍ ലാല്‍ സാറിനെ ഇടിക്കാന്‍ പേടിയായിരുന്നുവെന്നും ഓരോ ഷോട്ട് കഴിയുമ്പോള്‍ താന്‍ സോറി പറയുമായിരുന്നു എന്നും വിശാല്‍ പറഞ്ഞു.
‘ഞാന്‍ ലാല്‍ സാറിന്റെ കൂടെ വില്ലന്‍ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ മകനെ പോലെയാണ് കാണുന്നത്. അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് പരിഗണിക്കുന്നത്. സിനിമയുടെ അവസാനം ഞങ്ങള്‍ തമ്മില്‍ ഒരു ഫൈറ്റ് സീനുണ്ട്. അതിന്റെ ഫോട്ടോ ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
അദ്ദേഹത്തെ പോലെയൊരു നടന്റെ കൂടെ ഫൈറ്റ് ചെയ്യുക എന്നുപറയുന്നത് ചെറിയ കാര്യമല്ല. അന്ന് അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും വയ്യായിരുന്നു. എങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ സ്റ്റണ്ട് ചെയ്യുമെന്ന് പലതവണ അവിടെ നിന്ന് ചിന്തിച്ചു. ഓരോ തവണ സാറിനെ അടിക്കുമ്പോഴും ഞാന്‍ അദ്ദേഹത്തിനോട് സോറി പറയുമായിരുന്നു.
അപ്പോള്‍ അദ്ദേഹം പറയും നീ അടിച്ചോ അതൊന്നും പ്രശ്‌നമല്ലെന്ന്. എങ്കിലും എനിക്കൊരു പേടിയുണ്ടായിരുന്നു. നമ്മളുടെ അടികൊണ്ട് അദ്ദേഹത്തിന് വെല്ലോം പറ്റിയാലോ എന്നായിരുന്നു എന്റെ ടെന്‍ഷന്‍ മുഴുവന്‍. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു അര്‍ജുന്‍ സാറിന്റെയും ലാല്‍ സാറിന്റെയും കൂടെ അഭിനയിച്ചത്.
ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ തുപ്പരിവാലന്‍2 ആണ്. ഇരുപത്തഞ്ച് വര്‍ഷത്തെ എന്റെ ആഗ്രഹമാണ് നിറവേറാന്‍ പോകുന്നത്. സിനിമയുടെ കഥയെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നത് പോലെ അത്രയും എളുപ്പമുള്ള പണിയല്ല നിര്‍മാണം. അതുകൊണ്ട് തന്നെ ഞാന്‍ വളരെ സൂക്ഷിച്ച് മാത്രമേ സിനിമകള്‍ നിര്‍മിക്കുകയുള്ളു,’ വിശാല്‍ പറഞ്ഞു.
ലാത്തി, മാര്‍ക്ക് ആന്റണി, തുപ്പരിവാലന്‍2 എന്നിവയാണ് ഇനി വരാനിരിക്കുന്ന വിശാല്‍ ചിത്രങ്ങള്‍. വിജയ്യുടെ അതുത്ത ലോകേഷ് സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ തിരക്കുകള്‍ കാരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി.
content highlught: tamil actor vishal talks about mohanlal in villain movie