|

സഹായങ്ങള്‍ക്ക് കാത്തുനിന്നില്ല; തവസി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് സിനിമാതാരം തവസി അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

മധുരയിലെ ശരവണ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ തവസി തന്റെ ചികിത്സയെക്കുറിച്ചും സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പല തമിഴ് സിനിമകളിലും ഗ്രാമമുഖ്യനായ നാട്ടാമയുടെ റോളുകളിലെത്തിയിരുന്നത് തവസിയായിരുന്നു.


പരുക്കന്‍ ശബ്ദവും നര കയറിയ താടിയും കൊമ്പന്‍ മീശയുമായെത്തുന്ന അദ്ദേഹത്തിന്റെ നാട്ടാമ കഥാപാത്രങ്ങളുടെ നാടന്‍ ശൈലിയിലുള്ള ഡയലോഗുകള്‍ ഏറെ ജനപ്രീതി നേടി. വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരൈ, സുന്ദരപാണ്ഡ്യന്‍, രജിനി മുരുകന്‍ എന്നീ ചിത്രങ്ങളിലെ റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമാലോകം തന്നെ സഹായിക്കണമെന്ന് കണ്ണീരോടെ അഭ്യര്‍ത്ഥിക്കുന്ന നടന്റെ വീഡിയോ ഏറെ ഞെട്ടലോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്.

‘1993ലെ കിഴക്കു ചീമയില്‍ മുതല്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അന്നാത്തെയില്‍ വരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും ഈ രോഗം പിടിപെടുമെന്ന് വിചാരിച്ചിരുന്നേയില്ല.’ തവസി വീഡിയോയില്‍ പറഞ്ഞിരുന്നതാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil actor Thavasi passes away