കാവേരി തര്‍ക്കം; ബെംഗളൂരുവിലെ പ്രസ് മീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ടു
national news
കാവേരി തര്‍ക്കം; ബെംഗളൂരുവിലെ പ്രസ് മീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 7:41 pm

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പശ്ചാത്തലത്തില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ കര്‍ണാടകയില്‍ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. തമിഴ് ചിത്രമായ ‘ചിത്ത’യുടെ പ്രൊമോഷന്റെ ഭാഗമായി വ്യാഴാഴ്ച ബെംഗളൂരുവില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരിന്നു സംഭവം.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്ന നടനെ കന്നഡ അനുകൂല സംഘം തടസപ്പെടുത്തി. വാര്‍ത്താസമ്മേളനം നടന്ന ബെംഗളൂരുവിലെ എസ്.ആര്‍.വി തിയേറ്ററില്‍ അതിക്രമിച്ച് കയറിവന്ന സംഘം ഉടന്‍ പരിപാടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സംഘാടകര്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെയാണ് വാര്‍ത്താമ്മേളനം നടത്താതെ ഇറങ്ങിപോകാന്‍ സിദ്ധാര്‍ത്ഥ് നിര്‍ബന്ധിതനയാത്.

 

കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി(സി.ഡബ്ല്യു.എം.എ) ഉത്തരവിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഒരു തമിഴ് സിനിമാതാരം ഇത്തരത്തില്‍ ഒരു അനുഭവം നേരിട്ടത്.

വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ഇടങ്ങളിലും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും പൊലീസ് പ്രത്യേക സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

 

കന്നട അനുകൂല-കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 29ന് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനംചെയ്തിട്ടുണ്ട്. വിഷയത്തില്‍ ചൊവ്വാഴ്ച നടത്തിയ ബെംഗളൂരു ബന്ദ് പൂര്‍ണമായിരുന്നു.

സംസ്ഥാനത്ത് വരള്‍ച്ച വ്യാപകമാകുന്നതിനിടെ തമിഴ്നാടിന് കൂടുതല്‍ ജലം വിട്ടുനല്‍കാനാവില്ലെന്നാണ് സമര്‍ക്കാര്‍ പറയുന്നത്. സി.ഡബ്ല്യു.എം.എ ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.

Content Highlight: Tamil actor Siddharth was dropped at a press meet in Bengaluru