| Sunday, 22nd October 2023, 4:18 pm

ഇനി നാനിക്കൊപ്പം എസ്.ജെ. സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാനി31ല്‍ തമിഴ് താരം എസ്.ജെ. സൂര്യ സുപ്രധാന വേഷത്തിലെത്തുന്നു. അണ്ടേ സുന്ദരനികി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമിഴ് – തെലുങ്ക് സിനിമകളില്‍ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായികയായെത്തുന്നത്.

ഓസ്‌കാര്‍ നേടിയ ചിത്രം ആര്‍.ആര്‍.ആറിന്റെ മികച്ച വിജയത്തിന് ശേഷം ഡി.വി.വി. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡി.വി.വി. ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട അനൗണ്‍സ്മെന്റ് വീഡിയോയിലൂടെയാണ് ടീം പ്രോജക്റ്റ് പ്രഖ്യാപിച്ചത്.

ഈ മാസം 23ന് നാനി31ലെ ആദ്യ ഗ്ലിന്‍സ് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങള്‍ അന്നേ ദിവസം പുറത്തുവിടും. പി.ആര്‍.ഒ: ശബരി.

Content Highlight: Tamil actor S.J. Surya plays an important role In Nani 31

We use cookies to give you the best possible experience. Learn more