| Tuesday, 4th June 2019, 4:09 pm

കാണുമ്പോള്‍ നിന്നേ... നേരങ്ങള്‍ മെല്ലെ...; മൂഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്‌സിന്റെ സംഗീതം; തമാശയിലെ ആദ്യ ഗാനം പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: റിലീസിന് തൊട്ടുമുമ്പ് വിനയ് ഫോര്‍ട് നായകനാവുന്ന പുതിയ ചിത്രം തമാശയിലെ ഗാനം പുറത്തുവിട്ടു. തിരക്കഥാകൃത്തും സംവിധായകനുമായ മൂഹ്‌സിന്‍ പരാരി എഴുതിയ കാണുമ്പോള്‍ നിന്നേ… നേരങ്ങള്‍ മെല്ലെ നിന്നെ എന്ന ഗാനമാണ് പുറത്തുവിട്ടത്.

റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആശാ ജീവനാണ് പാട്ട് പാടിയിരിക്കുന്നത്. നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രം ജൂണ്‍ 5 ന് തിയേറ്ററുകളില്‍ എത്തും.

ഹാപ്പി അവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, ആര്യ സാലിം, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ സമീര്‍ താഹിറാണ്.

We use cookies to give you the best possible experience. Learn more