ബാഹുബലിയെന്ന സിനിമ എല്ലാവര്‍ക്കും ഒരു ഗെയിം ചേഞ്ചര്‍ ആയിരുന്നുവെന്നും ഇന്ന് എല്ലാവര്‍ക്കും പരിചിതവും ഇഷ്ടവുമുള്ള ‘പാന്‍ ഇന്ത്യന്‍’ എന്ന വാക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത് ആ സിനിമയാണെന്നും പറയുകയാണ് നടി തമന്ന. ബാഹുബലി സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് വിശാലമാക്കിയെന്നും നടി പറയുന്നു.
‘ബാഹുബലി എന്ന സിനിമ എല്ലാവര്‍ക്കും ഒരു ഗെയിം ചേഞ്ചര്‍ തന്നെയായിരുന്നു. ഇന്ന് നമുക്ക് എല്ലാവര്‍ക്കും പരിചിതവും ഇഷ്ടവുമുള്ള ‘പാന്‍ ഇന്ത്യന്‍’ എന്ന വാക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത് ആ സിനിമയാണ്. ബാഹുബലി എന്നില്‍ എന്താണ് മാറ്റം ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ആ സിനിമ എന്റെ കാഴ്ചപ്പാട് വിശാലമാക്കി.
അതിനേക്കാള്‍ വലിയ സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത്. ബാഹുബലിയേക്കാള്‍ വലിയ സിനിമ എങ്ങനെ ചെയ്യാനാകും? ഞാന്‍ അടുത്തതായിട്ട് എന്താണ് ശരിക്കും ചെയ്യേണ്ടത്? ഞാന്‍ വലിയ എന്തെങ്കിലും ചെയ്യണോ? എന്നൊക്കെ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. ആ ചിന്ത എന്നില്‍ കൊണ്ടുവന്നത് ബാഹുബലിയാണ്,’ തമന്ന പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നേക്കാള്‍ പ്രായമുള്ള ആളുകളുമായാണ് പ്രവര്‍ത്തിച്ചതെന്നും ഭാഷ അറിയാത്ത സ്ഥലത്ത് പ്രവര്‍ത്തിക്കുകയെന്നത് വലിയ പാഠമായിരുന്നെന്നും നടി പറയുന്നു. വളരെ വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.
‘സൗത്ത് ഇന്ത്യന്‍ സിനിമയില്‍ എന്നേക്കാള്‍ വളരെ പ്രായമുള്ള ആളുകളുമായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ അറിയാത്ത സ്ഥലത്ത് പോയി പ്രവര്‍ത്തിക്കുകയെന്നത് എന്റെ ഏറ്റവും വലിയ പാഠം തന്നെയായിരുന്നു. അതിലൂടെ വളരെ വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ എനിക്ക് മനസിലായി തുടങ്ങി.
ഇപ്പോള്‍ എനിക്ക് തമിഴിലും തെലുങ്കിലുമൊക്കെ സംസാരിക്കാന്‍ സാധിക്കും. എനിക്ക് ഒരുപാട് കൊമേഴ്ഷ്യല്‍ സക്‌സസ് ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു ആക്ടര്‍ എന്ന നിലയില്‍ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്.
ഒരു ആക്ടര്‍ കൊമേഴ്ഷ്യലി മികച്ച പ്രകടനം നടത്തുമ്പോള്‍ അതില്‍ നിന്ന് മാറി പരീക്ഷണം നിറഞ്ഞ വേഷങ്ങള്‍ ചെയ്യേണ്ടതില്ലെന്ന ധാരണയായിരുന്നു എനിക്ക്. പക്ഷെ അങ്ങനെ ആയിരുന്നില്ല വേണ്ടതെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ എനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്,’ തമന്ന പറയുന്നു.
Content Highlight: Tamannaah Talks About Bahubali Movie