|

തമന്ന മലയാളത്തിലേക്ക്?; സെന്‍ട്രല്‍ ജയിലിലെ പ്രേതത്തില്‍ പ്രധാന കഥാപാത്രമായി അരങ്ങേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കുവാന്‍ തമന്ന കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ധ്യമോഹനാണ് സംചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെയും തമന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദേവി എന്ന തമിഴ് ചിത്രത്തില്‍. ചിത്രം വിജയമായതിനെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്ധ്യ മോഹന്‍ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Latest Stories