രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് തമന്ന. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള മനുഷ്യനും ഇന്ന് കാണാന്‍ കഴിയുന്നതില്‍ വെച്ച് ഏറ്റവും ശുദ്ധനായ വ്യക്തിയും രജിനികാന്താണെന്ന് തമന്ന പറയുന്നു.
ജയിലര്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് കാവാലയ്യ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ രജിനികാന്ത് ഒരു സ്റ്റെപ്പ് ചെയ്തപ്പോള്‍ ബാക്ക് ഗ്രൗണ്ട് ഡാന്സേര്സെല്ലാം കയ്യടിച്ചെന്ന് തമന്ന പറയുന്നു. അപ്പോള്‍ രജിനികാന്ത് എല്ലാവരെയും നോക്കി കൈവീശിയെന്നും അത് അവര്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അംഗീകാരം ആയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തി എല്ലാവര്ക്കും അവരുടെ മൂല്യം മനസിലാക്കി കൊടുക്കുന്നതായിരുന്നെന്നും രജിനികാന്ത് ഒരിക്കലും തന്റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്നും തമന്ന പറയുന്നു. രാജ് ഷാമണി എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘രജിനികാന്ത് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് വളരെ മനോഹരമായിട്ടുള്ള കാര്യമാണ്. നമുക്ക് കാണാന്‍ കഴിയുന്നതില്‍ വെച്ച് ഏറ്റവും ശുദ്ധമായ മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും എളിമയുള്ള വ്യക്തിയാണ് രജിനി സാര്‍.
ജയിലര്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ കാവാലയ്യ പാട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ പാട്ടിലെ ഒരു സ്റ്റെപ് അദ്ദേഹം ചെയ്തു കഴിഞ്ഞപ്പോള്‍ പുറകിലുണ്ടായിരുന്ന ബാക്ക് ഗ്രൗണ്ട് ഡാന്‍സേര്‍സ് എല്ലാവരും കൂടി ആവേശത്തോടെ കയ്യടിച്ച് അദ്ദേഹത്തിന്റെ പേര് വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ രജിനികാന്ത് സാര്‍ തിരിഞ്ഞു നിന്ന് എല്ലാവരെയും കൈവീശി കാണിച്ചു.
അവിടെ ഡാന്‍സ് ചെയ്ത ഓരോരുത്തര്‍ക്കും കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു അത്. അവര്‍ അവിടെ അന്ന് വന്നതിനെ അദ്ദേഹം വില കൊടുക്കുകയും അവരുടെ മൂല്യം ഓര്‍മിപ്പിക്കുകയും ചെയ്തു. ആരാധകരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്തില്ല. അവര്‍ക്കെല്ലാം അദ്ദേഹം ഒരു സ്ഥാനം കൊടുക്കുന്നുണ്ട്,’ തമന്ന പറയുന്നു.
Content Highlight: Tamannaah Bhatia Talks About Rajinikanth