വിജയ് നായകനായി പുറത്തുവന്ന സുറയില്‍ ഇപ്പോള്‍ ആണെങ്കില്‍ പല സീനുകളിലും പഴയ പോലെ അഭിനയിക്കില്ല എന്ന് തമന്ന.
അഭിനയിച്ച സിനിമകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇനിയും നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നിയ ചിത്രങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനാണ് തമന്ന ഇത്തരത്തില്‍ മറുപടി പറഞ്ഞത്.
‘ഞാന്‍ അഭിനയിച്ച നിരവധി സിനിമകളില്‍ എന്റെ അഭിനയം ഇനിയും നന്നാക്കാം എന്ന് തോന്നിയിട്ടുണ്ട് അതില്‍ ഒന്ന് സുറയാണ്. ആ ചിത്രത്തിലെ പല സീനുകളും എന്റെ അഭിനയം വളരെ മോശം ആയിട്ടാണ് തോന്നിയിട്ടുള്ളത്.
നന്നായി ചെയ്യാമെന്ന് പിന്നീട് തോന്നിയിട്ടുണ്ട്,’ തമന്ന പറയുന്നു.
സുറ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ അങ്ങനെ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള തോന്നലുകള്‍ ഉണ്ടായത് കൊണ്ട് മാത്രം സിനിമ ചെയ്യാതെ ഇരിക്കില്ലായെന്നും തമന്ന കൂട്ടിച്ചേര്‍ക്കുന്നു.
‘എല്ലാ സിനിമകളും വിജയം പരാജയം എന്നീ ഘടകങ്ങള്‍ മാത്രം വെച്ചുള്ളതല്ല. ഒരു നടി എന്ന നിലയില്‍ ഒരു കരാറില്‍ ഒപ്പിട്ടാല്‍ അതിനെ കുറിച്ച് പിന്നീട് എന്ത് തോന്നിയാലും അത് പൂര്‍ണമാക്കണം. സിനിമ എന്നത് വലിയ മുതല്‍ മുടക്കുള്ള കാര്യമണല്ലോ. അതുകൊണ്ട് എനിക്ക് എന്ത് തോന്നുന്നു എന്നതില്‍ കാര്യമില്ല,’ തമന്ന പറയുന്നു.
അതേസമയം നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയ്‌ലറാണ് തമന്ന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 10 നാണ് സിനിമയുടെ റിലീസ്.
രജിനിയുടെ 169ാമത്തെ ചിത്രമാണ് ജയ്‌ലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയ്‌ലറുടെ വേഷത്തിലാണ് രജിനി ചിത്രത്തില്‍ എത്തുന്നത്.
സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയ്‌ലര്‍.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.