ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുമെന്ന കരസേന മേധാവിയുടെ പരാമര്‍ശനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1994ല്‍ പാര്‍ലമെന്റ് പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര്യം സര്‍ക്കാരിനുണ്ട്. ഇനി താങ്കള്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേക താത്പര്യമെടുത്ത് എന്തെങ്കിലും ചെയ്യണമെങ്കില്‍ പ്രധാന മന്ത്രിയോടോ, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫുമായോ സംസാരിച്ചാല്‍ മതിയെന്നും ചൗധരി പരിഹസിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാക് അധീന കശ്മീര്‍ വിഷയത്തില്‍ കരസേന മേധാവി പ്രത്യേക താത്പര്യമെടുത്ത് രംഗത്ത് വന്നത് ഏറെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് അധീര്‍ ചൗധരി കരസേന മേധാവിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പാക് അധീന കശ്മീരില്‍ എന്ത് ദൗത്യത്തിനും തയ്യാറാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കരസേന മേധാവി പറഞ്ഞിരുന്നു.