|

സംസാരിക്കൂ പണിയെടുക്കൂ..!

ഡൂള്‍ന്യൂസ് ഡെസ്‌ക്

“നാവടക്കൂ, പണിയെടുക്കൂ””. നിശബ്ദ അടിയന്തിരാവസ്ഥയുടെ നിലവിലെ സാമൂഹിക ക്രമത്തില്‍ പൗരസമൂഹം പരസ്പരം സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. തൃശൂരിലെ സാംസ്‌കാരിക രാഷ്ട്രീയ സംവാദങ്ങളെ നിശബ്ദമാക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍. എന്നാല്‍
നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്.


[share]

line

എസ്സേയ്‌സ്‌ / കെ.പി ശശി

line

എന്തുകൊണ്ടാണ് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും മദ്യവും മയക്കുമരുന്നും ഒഴുകുന്ന അപകടകരമായ സ്ഥലങ്ങളാണെന്ന് മാധ്യമങ്ങളിലൂടെ വരച്ച് കാണിക്കാന്‍ പോലീസ് ശ്രമിക്കുന്നത് ?.

കേരളത്തില്‍ മറ്റിടങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ അപ്പുറം അമിതമായ ഒരു പെരുമാറ്റവും നിങ്ങള്‍ക്കവിടെ കാണാനാവില്ല.

സംഗീത നാടക അക്കാദമിയ്ക്കടുത്തായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലര്‍ മാത്രമേയുള്ളു. പുരുഷ മേധാവിത്വ സമൂഹത്തില്‍ നിന്ന് ഒരുപാടൊന്നും സാമൂഹിക ചുമതലകളെപ്പറ്റി കേള്‍ക്കാതെ സ്ത്രീകള്‍ക്ക് പോലും പോകാന്‍ പറ്റുന്ന തൃശൂരിലെ വളരെ ചുരുക്കം ബിയര്‍ പാര്‍ലറുകളിലൊന്നാണിത്.പല മലയാളി സാഹിത്യകാരന്‍മാരും ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും കേരള സാഹിത്യ അക്കാദമിയ്ക്കരികില്‍ ഒരു ബിയര്‍ പാര്‍ലറുമില്ല

ഇത്തരത്തിലുള്ള സാഹിത്യപരവും സാംസ്‌കാരികപരവുമായ സ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളാണ് അവ പൊതുജനങ്ങളുടേതാണെന്ന് പരാമര്‍ശിക്കാവുന്നതുമാണ്.
സാങ്കേതികപരമായി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവര്‍ പൊതുജനങ്ങളുടെ സംരക്ഷകരാണ്. ഇത്തരം സ്ഥാപനങ്ങള്‍ പണിതതും നിലനിര്‍ത്തിപ്പോരുന്നതും പൊതുജനങ്ങളില്‍ നിന്നുള്ള ടാക്‌സില്‍ നിന്നാണെന്നിരിക്കുന്നിടത്തോളം പൗരസമൂഹത്തിന് ഈ സ്ഥാപനങ്ങളുടെ പരിസരത്തേയ്ക്കുള്ള വരവിനെ നിേഷധിക്കാനാവില്ല.

ഈ പരിസരത്ത് വച്ചാണ് തൃശൂരിലെ ഒരു പറ്റം യുവാക്കള്‍ തങ്ങളുടെ ചര്‍ച്ചകള്‍ക്ക് വേദിയാക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും നിലവിലെ അവസ്ഥയില്‍ അവരുടെ ചര്‍ച്ചകളേറെയും രാജ്യത്തിന്റെ അടിച്ചമര്‍ത്തലിനെക്കുറിച്ചും സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ജനമുന്നേറ്റങ്ങളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഫാസിസത്തെയുമൊക്കെ ചുറ്റിപ്പറ്റിയുള്ളതാകും.

സംഗീതം, സാഹിത്യം, സിനിമ, നാടകം, കവിത എന്നിവയും ചര്‍ച്ചാ വിഷയങ്ങളാകാറുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാണാനുള്ള ആദര്‍ശ സ്ഥലം എന്നിരിക്കെ യാദൃശ്ചികമായി യുവാക്കളുടെ പ്രണയങ്ങള്‍ക്കും ഇവ വേദിയാകാറുണ്ടെന്നത് പറയേണ്ടതില്ലാത്ത കാര്യമാണ്. ഈ യുവാക്കളിലേറെയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമായിരിക്കില്ല. എന്നാല്‍ പ്രശ്‌നബാധിതമായ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തയ്യാറുള്ളവരുമാകും.

ഇത്തരം സാംസ്‌കാരിക സ്ഥാപനങ്ങളുടെ അങ്കണങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തൃശൂരിലെ പോലീസ് സംഘടിത സംവിധാനം കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അടുത്ത കുറച്ച് കാലങ്ങളായി സ്പഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

എന്നിരിക്കിലും ഇപ്പോഴവര്‍ തൃശൂരില്‍ പരോക്ഷമായി വ്യക്തമായ സന്ദേശം അയക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതുസ്ഥലങ്ങളില്‍ വച്ച് സംസാരിക്കരുത്. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിനെതിരെയാകും.

കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി ചില സ്ത്രീകളും സ്ത്രീ സംഘടനകളും യാഥാസ്ഥികരായ പുരുഷ ലോബികളുടെ നേതൃത്വത്തില്‍ വളരുന്ന സ്വയം നിയുക്തമായ സദാചാര പോലീസിനെതിരെ രംഗത്ത് വന്നിരുന്നു.

1995-97 കാലഘട്ടങ്ങളില്‍ അടിയന്തിരാവസ്ഥക്കാലത്തെ ഇന്ത്യയുടെ പ്രസിദ്ധ മുദ്രാവാക്യം ഓര്‍ക്കുക. “നാവടക്കൂ, പണിയെടുക്കൂ””. നിശബ്ദ അടിയന്തിരാവസ്ഥയുടെ നിലവിലെ സാമൂഹിക ക്രമത്തില്‍ പൗരസമൂഹം പരസ്പരം സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

തൃശൂരിലെ സാംസ്‌കാരിക രാഷ്ട്രീയ സംവാദങ്ങളെ നിശബ്ദമാക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍. എന്നാല്‍ ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്.

പോലീസ് സംഘടിത സംവിധാനത്തെ അസ്വസ്ഥമാക്കുന്ന മറ്റ് ചില കാരണങ്ങളുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി ചില സ്ത്രീകളും സ്ത്രീ സംഘടനകളും യാഥാസ്ഥികരായ പുരുഷ ലോബികളുടെ നേതൃത്വത്തില്‍ വളരുന്ന സ്വയം നിയുക്തമായ സദാചാര പോലീസിനെതിരെ രംഗത്ത് വന്നിരുന്നു.

രാത്രിയില്‍ ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ അവര്‍ മറ്റൊന്തോ കാര്യത്തിന് വേണ്ടി ഇറങ്ങിയതാണെന്നാവും ഇവരുടെ ചിന്ത.
രാഷ്ട്രീയപ്പാര്‍ട്ടിയിലോ ഒക്കെ അംഗത്വമുണ്ടായേക്കാവുന്ന ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു പറ്റം സദാചാര പോലീസുകള്‍ രാത്രി തങ്ങളുടെ പുരുഷ സുഹൃത്തിനൊപ്പമോ അല്ലാതെയോ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വരെ പ്രശ്‌നങ്ങളുണ്ടാക്കും.

അടുത്തപേജില്‍ തുടരുന്നു


സദാചാരപോലീസിനെ ഇന്ന് പേീലീസ് തന്നെ ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. സ്ത്രീപീഡനങ്ങള്‍ക്ക് പുറമെ ലോകപ്രശസ്തനായ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ ചിത്രങ്ങള്‍ പോലും ശേഖരിക്കാനോ വിറ്റഴിക്കാനോ പാടില്ല, അവരുടെ കാഴ്ച്ചപ്പാടില്‍ ബോബ് മാര്‍ലി ലഹരിയുടെ അംബാസിഡര്‍ ആണ്.


[share]


ഈ പട്ടികയില്‍ ഒട്ടേറെ കേസുകളുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പത്രങ്ങളില്‍ വന്നപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പോലും സ്ത്രീകളുടെ സുരക്ഷിതമായ രാത്രിയാത്രയ്ക്കുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിരോധവുമായി രംഗത്തെത്തുകയാണ് ചെയ്തത്. അപ്പോള്‍ അത്തരത്തിലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ പോലീസ് സംവിധാനം തയ്യാറാക്കുമെന്നതിലായിരുന്നു സ്വഭാവികമായും സമൂഹത്തിന്റെ പ്രതീക്ഷ.

എന്നാല്‍ സദാചാരപോലീസിനെ ഇന്ന് പോലീസ് തന്നെ ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. സ്ത്രീപീഡനങ്ങള്‍ക്ക് പുറമെ ലോകപ്രശസ്തനായ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ ചിത്രങ്ങള്‍ പോലും ശേഖരിക്കാനോ വിറ്റഴിക്കാനോ പാടില്ല, അവരുടെ കാഴ്ച്ചപ്പാടില്‍ ബോബ് മാര്‍ലി ലഹരിയുടെ അംബാസിഡര്‍ ആണ്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒരു പെണ്‍കുട്ടിയെയും കുറച്ച് ആണ്‍കുട്ടികളെയും സംഗീത നാടക അക്കാദമിയുടെ പരിസരത്ത് നിന്ന് സംസാരിച്ചതിന്റെ പേരില്‍ യാതൊരു കാരണവും കൂടാതെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ഇതേ കൗമാരക്കാര്‍ തന്നെയാണ് ചര്‍ച്ചകളിലൂടെയും സാംസ്‌കാരിക സ്ഥാപനങ്ങളിലൂടെയും മുന്നോട്ട് വന്ന് പോലീസിന്റെ പ്രവൃത്തിക്കെതിരെ പ്രതിഷേധിച്ചിരുന്നത്.

അവസാനം സംഗിത നാടക അക്കാദമിയുടെ സെക്രട്ടറി കൃഷ്ണന്‍ നായര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇരകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഐജിക്ക് പരാതി നല്‍കുകയും ചെയ്തു. മുമ്പും അത്തരം സംഭവങ്ങള്‍ അസാധാരണമല്ല.

തൂശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് പതിവായി പറയാറുള്ളത്. എന്നാല്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മറ്റും പേരില്‍ ഭരണകൂടത്തില്‍ നിന്ന് നിരന്തരം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

തൃശൂരില്‍ കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നീ സാംസ്‌കാരിക ഇടങ്ങളെ  പൗരസമൂഹത്തിന് വേണ്ടി സംരക്ഷിക്കേണ്ടത് അടിയന്തിര ആവശ്യമാണന്ന് സാമൂഹികപ്രവര്‍ത്തകര്‍ കരുതുന്നു.

തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളിക്കാന്‍ കാരണം പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം തൃശൂരിലാണെന്നതാണ്. ഇത്തരം സാംസ്‌കാരിക സ്ഥാപനങ്ങളെ സ്ഥാനത്തിന്റെ ഉപദ്രവത്തില്‍ നിന്നും കമ്മ്യൂണല്‍ ഫാസിസത്തില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.

അടുത്തിടെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാര്‍ ഒരു ക്യാമറ വുമണടക്കമുള്ള ഫിലിം വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും  ബലം പ്രയോഗിച്ച് ക്യാമറ പിടിച്ചെടുക്കുകയുംചെയ്തിരുന്നു. അവരെ മോചിപ്പിക്കാനായി മക്കളോടൊപ്പം എത്തിയ വനിതാ അഡ്വക്കേറ്റ് ആശയെയും പോലീസ് മര്‍ദ്ദിച്ചു.

ഇന്നത്തെ പോലീസുകാര്‍ മികച്ച ഡോക്യുമെന്ററി പ്രൊഡ്യൂസര്‍മാരായും പരിശീലിച്ച് വരുന്നുണ്ട്

സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യവുമായി തൃശൂരിലെ ബാര്‍ അസോസിയേഷനിലെ 200ഓളം വക്കീലന്‍മാരും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐ ലാല്‍ കുമാറിനെതിരെ സിജെഎം ജാമ്യമില്ലാവാറന്റും പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന്റെ ജാമ്യം മാര്‍ച്ച് മൂന്ന് വരെ സ്വീകരിച്ചിരുന്നില്ല, തീരുമാനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവെക്കുകയും ചെയ്തിരുന്നു.

ഇതിനിടെ എറണാകുളത്തെ സ്ത്രീ സംഘടനകളും സ്ത്രീകള്‍ക്കെതിരെയുള്ള തൃശൂരിലെ പോലീസിന്റെ പൈശാചിക കൃത്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ ഈ കൗമാരക്കാരെ പിടിച്ചെടുത്ത് മര്‍ദ്ദിക്കുന്നതിനിടെ അവരുടെ ചെറുത്തുനില്‍ക്കല്‍ പോലീസ് ക്യാമറയില്‍ പകര്‍ത്തിയെന്നതാണ്. പക്ഷേ തങ്ങളുടെ അക്രമം ഷൂട്ട് ചെയ്യാതിരിക്കാന്‍ പോലീസ് വളരെയധികം ശ്രദ്ധിച്ചു. പോലീസ് തീര്‍ത്തും നിരപരാധികളാണെന്ന് പ്രസ്താവിക്കാന്‍ ഈ ഫൂട്ടേജുകള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു.

ഇന്നത്തെ പോലീസുകാര്‍ മികച്ച ഡോക്യുമെന്ററി പ്രൊഡ്യൂസര്‍മാരായും പരിശീലിച്ച് വരുന്നുണ്ട്. തുടക്കം മുതല്‍ക്കേ വിബ്ജിയോറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ക്യാമറ കലയുടെയോ ഇന്നത്തെ രാഷ്ട്രീയ ആവിഷ്‌കാരത്തിന്റെയോ ഉപകരണമല്ല എന്ന് പറയാനുള്ള സ്വാതന്ത്യം എടുക്കുകയാണ് ഞാന്‍. അത് അടിച്ചമര്‍ത്തലിന്റെയും ശക്തമായ ഒരു ഉപകരണമാണ്.

അടുത്തപേജില്‍ തുടരുന്നു


ഈ ദിവസങ്ങളില്‍ എല്ലാ പ്രതിഷേധങ്ങളും പോലീസുകാര്‍ വീഡിയോ ആയി ഷൂട്ട് ചെയ്തു. പോലീസ് വീഡിയോകളുടെ ഫെസ്റ്റിവല്‍ നടത്തണമെന്ന് പറയാന്‍ സമയമായിരിക്കുന്നു. ആര്‍ക്കറിയാം ഈ പോലീസുകാര്‍ക്കിടയില്‍ അങ്ങേയറ്റം ടാലന്റഡ് ആയ ക്യാമറ പേഴ്‌സണ്‍ ഉണ്ടെങ്കിലോ.


[share]


ഈ ദിവസങ്ങളില്‍ എല്ലാ പ്രതിഷേധങ്ങളും പോലീസുകാര്‍ വീഡിയോ ആയി ഷൂട്ട് ചെയ്തു. പോലീസ് വീഡിയോകളുടെ ഫെസ്റ്റിവല്‍ നടത്തണമെന്ന് പറയാന്‍ സമയമായിരിക്കുന്നു. ആര്‍ക്കറിയാം ഈ പോലീസുകാര്‍ക്കിടയില്‍ അങ്ങേയറ്റം ടാലന്റഡ് ആയ ക്യാമറ പേഴ്‌സണ്‍ ഉണ്ടെങ്കിലോ.

ഒരുപക്ഷേ സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാര്‍ സത്യസന്ധമായും വിശ്വസിക്കുന്നുണ്ടാവും താന്‍ ചെയ്യുന്നതാണ് ശരിയെന്ന്. ചിലപ്പോള്‍ അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മസില്‍ പവറുകൊണ്ട് എല്ലാ പ്രശ്‌നവും പരിഹരിക്കുന്ന പോലീസ് ചിത്രങ്ങള്‍ ഒട്ടേറെ കണ്ടിരിക്കാം. ഒരുപക്ഷേ തന്റെ കാഴ്ച്ചപ്പാടിലെ ചിത്രങ്ങളുടെ ഇരയാകും ലാല്‍കുമാര്‍.

ചിലപ്പോള്‍ ഇതുകൊണ്ടായിരിക്കാം കാതികൂടകത്തെ NGIL കമ്പനിയുടെ കെമിക്കല്‍ മലിനീകരണത്തിനെതിരെ പോരാടുന്ന പ്രവര്‍ത്തകര്‍ക്കെതിരെ ലാല്‍ കുമാര്‍ ലാത്തി ചാര്‍ജ് നടത്തിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കുറേ സ്ത്രീകളും കുട്ടികളും അന്ന് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അവരാല്‍ ആരും മര്‍ദ്ദിക്കപ്പെട്ടില്ലെന്ന് വാദിച്ചെടുക്കാന്‍ പോലീസ് പിന്നീട് പ്രസ് കോണ്‍ഫറന്‍സ് നടത്തുകയും ചെയ്തു.

എന്നാല്‍ ഇരകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് മറ്റൊരു കഥയാണ് വ്യക്തമാക്കുന്നത്. പോലീസ് ആക്ഷന്‍ എടുക്കാനുള്ള മറ്റൊരു കാരണം പൊതു സ്ഥലത്ത് മദ്യപിച്ചു എന്നതാണെന്നാണ് പോലീസ് തന്നെ പറഞ്ഞത്. എന്നാല്‍ അത് തെളിയിക്കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടും അവരുടെ കൈവശം ഉണ്ടായിരുന്നില്ല.

പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ പെരുമാറ്റത്തിന്റെ സാഹചര്യത്തെളിവുകള്‍ വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ക്യാമ്പസിനകത്തേക്ക് ആക്രമിച്ച് കയറിയ വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ സംരക്ഷിക്കാനുള്ള താല്‍പ്പര്യവും വെളിവാക്കുന്നതാണ്.

നാളിതുവരെയായിട്ടും ബിജെപി നേതാവ് ഗോപാലകൃഷ്ണനും അദ്ദേഹത്തിന്റെ സംഘപരിവാര്‍ പോക്കിരി പരിവാരങ്ങള്‍ക്കുമെതിരെ ഒരു നടപടിയെടുക്കാനും പോലീസ് തയ്യാറായിട്ടില്ല.  വിബ്ജിയോറിലെ പ്രവര്‍ത്തകരും പ്രേക്ഷകരും ധൈര്യപൂര്‍വ്വം കമ്മ്യൂണല്‍ ശക്തികളെ സമാധാനപൂര്‍വ്വം പ്രതിരോധിച്ചു. ബിജെപി നേതാവിനെയും അദ്ദേഹത്തിന്റെ കോമാളികളെയും തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായി.

സംസ്ഥാനത്തിന്റെ ഭരണകര്‍ത്താക്കളുടെ മസില്‍ പവറിനെ ഡീല്‍ ചെയ്യുന്നതുപോലെതന്നെ കമ്മ്യൂണല്‍ ഫാസിസ്റ്റുകളെയും സമാധാനപൂര്‍വ്വം നേരിടാന്‍ ശ്രമിക്കുകയാണ് ഇന്ന് വിബ്ജിയോര്‍.

ഇന്നുയരുന്ന ആവശ്യങ്ങള്‍ താഴെപ്പറയുന്നവയാണ്

1) സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംരക്ഷണം

2) സ്ത്രീകളെ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കേണ്ട പോലീസ് സംവിധാനത്തില്‍ നിന്നുതന്നെ സ്ത്രീകളെ സംരക്ഷിക്കുക

3)സാധാരണക്കാരിലേക്ക് എത്തിച്ചേരാനുള്ള പൗരസമൂഹത്തിന്റെ അവകാശം

4)ക്യാമറ വുമണ്‍ നീതു അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് നീക്കുക

5)വനിതാ വക്കീലിനെയും ക്യാമറാ വുമണിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും വിബ്ജിയോറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫിലിം വിദ്യാര്‍ത്ഥികളെയും  ശാരീരികമായി ആക്രമിച്ച സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാറിനെതിരെ ഉടന്‍ നടപടിയെടുക്കുക

6) വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലിനിടക്ക് കായികമായി ആക്രമിച്ച ബിജെപി നേതാവ് ഗോപാലകൃഷ്ണനും കൂട്ടാളികള്‍ക്കുമെതിരെ ഉടന്‍ നടപടിയെടുക്കുകയും അവരുടെ ഗുണ്ടായിസം വഴിയുണ്ടായ നഷ്ടത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക.

7) സബ് ഇന്‍സ്‌പെക്ടറും ബിജെപി നേതാവ് ഗോപാലകൃഷ്ണനും തങ്ങള്‍ ചെയ്തതില്‍ പൊതുസമക്ഷം മാപ്പഭ്യര്‍ത്ഥിക്കുകയും ഇത്തരം ഫാസിസ്റ്റ് മെത്തേഡ് ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഏറ്റുപറയുകയും ചെയ്യുക.

8) കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന് എപ്പോഴും പറയുന്നതിന്റെ സംസ്‌കാരത്തെ സംരക്ഷിക്കുക.

അടുത്തപേജില്‍ തുടരുന്നു


അങ്ങനെ ആ പ്രസ്താവന തൃശൂരിലെ പ്രസിലൂടെ പ്രചരിച്ചുവെങ്കിലും ഒരു പ്രധാന മാധ്യമസ്ഥാപനം അതിനെ അവഗണിക്കുകയും പകരം സംഭവത്തിലെ പോലീസ്  വേര്‍ഷന്‍ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ പോലീസ് സംവിധാനത്തെ വിവരങ്ങളുടെ മാത്രം ഉറവിടമായി കണ്ട് ആശ്രയിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ ചില പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് സാധാരണ ഡ്യൂട്ടി ആണ്.


[share]


ചില പ്രമുഖ എഴുത്തുകാരും സിനിമാ നിര്‍മ്മാതാക്കളും സിനിമാ പ്രേമികളും സിനിമാ വിദ്യാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരും സമര്‍പ്പിച്ച പ്രസ്താവനയില്‍ പോലീസ് സംവിധാനത്തിന്റെയും വര്‍ഗീയ ശക്തികളുടെയും അക്രമത്തെ കുറ്റപ്പെടുത്തുന്നുണ്ട്.

അങ്ങനെ ആ പ്രസ്താവന തൃശൂരിലെ പ്രസിലൂടെ പ്രചരിച്ചുവെങ്കിലും ഒരു പ്രധാന മാധ്യമസ്ഥാപനം അതിനെ അവഗണിക്കുകയും പകരം സംഭവത്തിലെ പോലീസ്  വേര്‍ഷന്‍ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ പോലീസ് സംവിധാനത്തെ വിവരങ്ങളുടെ മാത്രം ഉറവിടമായി കണ്ട് ആശ്രയിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ ചില പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് സാധാരണ ഡ്യൂട്ടി ആണ്.

അവരെ സംബന്ധിച്ചിടത്തോളം ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വാക്കുകള്‍ ദൈവത്തിന്റെ സ്വന്തം വാക്കുകളാണ്. എന്തൊക്കെയായാലും ഇത് “ദൈവത്തിന്റെ സ്വന്തം രാജ്യമാണല്ലോ” !

അധികം താമസിയാതെ മനുഷ്യാവകാശ സംഘടനയുടെയും pUCL പ്രവര്‍ത്തകരും മറ്റ് പ്രവര്‍ത്തകരും അടങ്ങിയ പൗരവാകാശ സമിതിയുടെയും നേതൃത്വത്തില്‍ പോലീസ് ഐജിയുടെ ഓഫീസിന് മുന്നില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. സൂപ്പര്‍ പോലീസിനെ വെല്ലുവിളിച്ചതിന്റെ ഭാഗമായി പ്രതിഷേധക്കാരില്‍ അഞ്ചുപേര്‍ക്കെതിരെ കള്ളക്കഥയുണ്ടാക്കുകയും ചെയ്തു.

പ്രശ്‌നം തൃശൂരിനെ മാത്രം ബാധിക്കുന്നതല്ല. ഇന്ത്യയിലെ പല ക്യാമ്പസുകളിലും ടൗണുകളിലും സിറ്റികളിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

തുടര്‍ന്ന് 2014 ഫെബ്രുവരി ഒന്നിന് തൃശൂരിലെ മുന്‍ എംഎല്‍എ രാജാജിയുടെ നേതൃത്വത്തില്‍ ഭരണാധികാരികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യവുമായി വ്യത്യസ്ത പ്രവര്‍ത്തക സംഘങ്ങളുടെ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പരസ്യ പ്രതിഷേധം തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ നടത്തി.

എങ്ങനെയായാലും ഈ പൊതുപ്രശ്‌നങ്ങള്‍ക്ക് വലിയ രീതിയിലുള്ള പിന്തുണ ആവശ്യമായിരുന്നു. പ്രശ്‌നം തൃശൂരിനെ മാത്രം ബാധിക്കുന്നതല്ല. ഇന്ത്യയിലെ പല ക്യാമ്പസുകളിലും ടൗണുകളിലും സിറ്റികളിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

ഇന്നത്തെ പോരാട്ടം സൃഷ്ടിയും മസില്‍ പവറും തമ്മിലുള്ളതാണ്. സംസ്‌കാരവും ഗുണ്ടായിസവും തമ്മിലുള്ളതാണ്. അധികാര ദുര്‍വിനിയോഗവും അധികാരത്തിന്റെ ജനാധിപത്യവല്‍ക്കരണവും തമ്മിലുള്ളതാണ്.

അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായത്തെ അടിച്ചമര്‍ത്തുന്നതും തമ്മിലാണ്, സ്ത്രീകളോടുള്ള ബഹുമാനവും പുരുഷാധിപത്യ സമൂഹവും തമ്മിലുള്ളതാണ്, സാധാരണക്കാരിലേക്കെത്താനുള്ള ശ്രമവും സമ്പത്ത് നേടാനുള്ള അത്യാര്‍ത്തിയും തമ്മിലാണ്.

സദാചാര പോലീസും ധാര്‍മ്മിക അവകാശങ്ങളും തമ്മിലുള്ളതാണ്, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും ജനങ്ങളും തമ്മിലുള്ളതാണ്, ഫാസിസവും മതേതരത്വവും തമ്മിലുള്ളതാണ്, അതിരുകടന്ന ദേശഭക്തിയും സ്വാതന്ത്ര്യവും തമ്മിലുള്ളതാണ്, തൃശൂരിലെ അടുത്തിടെയുണ്ടായ സംഭവങ്ങളിലേക്ക് പോവുകയാണെങ്കില്‍ ഈ പട്ടിക ഇനിയും നീളും.

ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ എന്താണ് ചെയ്യുക എന്ന് ആശയക്കുഴപ്പത്തിലായവര്‍ക്കുള്ള ഒരേ ഒരു ഉത്തരം ഇതാണ്. സംസാരിക്കുക(പ്രതികരിക്കുക) ,പണിയെടുക്കുക.

Latest Stories