ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താലിബാന്‍; പുതിയ നയതന്ത്രജ്ഞരെ നിയമിക്കുമെന്ന് അഫ്ഗാന്‍
World
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താലിബാന്‍; പുതിയ നയതന്ത്രജ്ഞരെ നിയമിക്കുമെന്ന് അഫ്ഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 5:15 pm

അഫ്ഗാനിസ്ഥാന്‍: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി താലിബാന്‍. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷം പുതിയ പ്രതിനിധിയെ ഇന്ത്യയില്‍ പ്രതിഷ്ഠികാനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാന്‍. കള്ളക്കടത്ത് ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഫ്ഗാന്റെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധി രാജി വെച്ചത്.

അഫ്ഗാന്‍ ജനതയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി, ജനങ്ങളുടെ ഇഷ്ടം, നീതി, നിയമവാഴ്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിന്റെ രൂപീകരണത്തിലായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ എന്നും ഐക്യരാഷ്ട്രസഭയിലെ അഫ്ഗാന്റെ പ്രതിനിധി നസീര്‍ അഹമ്മദ് ഫൈഖ് പത്രസസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ പ്രതിനിധി സാകിയ വാര്‍ദാക് രാജി വെച്ച പശ്ചാത്തലത്തില്‍ പുതിയ പ്രതിനിധിയെ നിയമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഒരു രാജ്യവും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ലെങ്കിലും, താലിബാന്‍ നിയമിത നയതന്ത്രജ്ഞരെ ഇപ്പോള്‍ അംഗീകരിച്ച മേഖലയിലെ പല രാജ്യങ്ങളെയും ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അഫ്ഗാനിസ്ഥാനിലെ ദല്‍ഹി എംബസിയിലും, മുംബൈയിലെയും ഹൈദരാബാദിലെയും കോണ്‍സുലേറ്റുകള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ഒരു ഉന്നത നയതന്ത്രജ്ഞന്‍ ഉള്‍പ്പെട്ട അഴിമതിക്കുമിടയിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ഏകദേശം 2 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം രാജ്യത്തേക്ക് കടത്തുന്നത് എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്നായിരുന്നു അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ സാകിയ വാര്‍ദാക് രാജി വെച്ചത്.

കഴിഞ്ഞ മാസം ദുബായില്‍ നിന്ന് മകനോടൊപ്പം 55 പവനോളം സ്വര്‍ണവുമായി മുംബൈ വിമാനത്താവളത്തില്‍ വച്ച് സാമ്പത്തിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ദാകിനെ തടഞ്ഞുവെച്ചിരുന്നു.

Content Highlight: Taliban trying to normalise ties, install appointees in India: Afghan diplomat