കാബൂള്‍: ഇസ്‌ലാമികമല്ലാത്ത എല്ലാത്തതിനേയും പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കാനൊരുങ്ങി താലിബാന്‍. പാട്ട് അടക്കമുള്ള പാഠ്യേതര വിഷയങ്ങളാണ് താലിബാന്‍ ഒഴിവാക്കാനായി തീരുമാനിച്ചിരിക്കുന്നത്.
ഇടക്കാല വിദ്യാഭ്യാസ മന്ത്രിയുടെ ചുമതലയുള്ള അബ്ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ ഇസ്‌ലാമിക തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും, ആയതിനാല്‍ അനിസ്‌ലാമികമായ എല്ലാം പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കുമെന്നും ഹഖാനി അറിയിച്ചു.
ശരീഅത്ത് നിയമപ്രകാരമുള്ള ഭരണസംഹിത മുന്നോട്ട് വെക്കുന്ന താലിബാന്‍ പ്രാകൃതമായ പല നിയമങ്ങളും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. റേഡിയോയില്‍ സ്ത്രീകളുടെ ശബ്ദമോ പാട്ടുകളോാ ഉണ്ടാവരുതെന്ന് താലിബാന്‍ മുന്‍പ് തന്നെ കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലെയും താലിബാന്റെ കടന്നുകയറ്റമുണ്ടായിരുന്നു. പൊതു ഇടങ്ങളില്‍ ഒറ്റയ്ക്ക് പ്രവേശിക്കുന്നതും ജോലി ചെയ്യുന്നതുമടക്കമുള്ള കാര്യങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും താലിബാന്‍ അക്രമം നടത്തിയിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് താലിബാന്‍ അനുവദിക്കുന്നില്ല എന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഫ്ഗാനില്‍ കാര്യങ്ങള്‍ ശാന്തമാണെന്ന് കാണിക്കാന്‍ പല സ്ഥാപിത ശ്രമങ്ങളും താലിബാന്‍ നടത്തുന്നുണ്ട്. ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കുറച്ചു മുന്‍പേ പുറത്തുവന്നിരുന്നു.
ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് പങ്കുവെച്ച വീഡിയോയയില്‍ തോക്കേന്തി നില്‍ക്കുന്ന താലിബാന്‍ ഭീകരര്‍ക്കൊപ്പമാണ് അവതാരകന്‍ രാജ്യത്തെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് പറയുന്നത്. പേടിച്ചരണ്ട മുഖത്തോടെയാണ് അവതാരകന്‍ ഇത് പറയുന്നതെന്നും മസിഹ് ട്വീറ്റ് ചെയ്തു.
ആക്രമണത്തിലൂടെ അഫ്ഗാനില്‍ അധികാരത്തിലേറിയതിന് പിന്നാലെ ഇസ്‌ലാമിക നിയമങ്ങള്‍ മുന്നോട്ടുവെച്ചാണ് താലിബാന്‍ രാജ്യം ഭരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Taliban going to remove everything against Islam from education