| Friday, 13th September 2013, 8:46 am

അഫ്ഗാനിസ്ഥാനിലെ യു.എസ് കോണ്‍സുലേറ്റിനുനേരെ തീവ്രവാദി ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനുനേരെ തീവ്രവാദി ആക്രമണം. പടിഞ്ഞാറന്‍ അഫ്ഗാന്‍ നഗരമായ ഹേറത്തിലെ യു.എസ് കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണം നടന്നത്. []

ഒരു കോണ്‍സുലേറ്റ് ജീവനക്കാരന്‍ മരിച്ചു. പോലീസുകാരും സാധാരണക്കാരും അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ കാര്‍ബോംബ് സ്‌ഫോടനവും വെടിവെപ്പും ഉണ്ടായത്. ആക്രമണത്തെ ചെറുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. രാവിലെ ആറിന് കോണ്‍സുലേറ്റ് വളപ്പില്‍ തീവ്രവാദികള്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തി. തൊട്ടുപിന്നാലെ ആയിരുന്നു വെടിവെപ്പ്.

2014 ല്‍ നാറ്റോ സേന പിന്‍വാങ്ങാനിരിക്കെ അഫ്ഗാനില്‍ ആക്രമണങ്ങള്‍ പതിവാണ്.

ഒരു മണിക്കൂറിനകം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് പോലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more