അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ ബാര്‍ബര്‍മാരോട് താലിബാന്‍ ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
” ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ മുടിയും താടിയും സ്‌റ്റൈലിഷ് ആയി വെട്ടുന്നത് താലിബാന്‍ വിലക്കിയിരിക്കുന്നു,” താലിബാന്റെ കത്ത് ഉദ്ധരിച്ച് ഫ്രോണ്ടിയര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സലൂണുകളില്‍ പാട്ടുകളും നിരോധിച്ചിട്ടുണ്ട്.
ലഷ്‌കര്‍ ഗാഹിലെ പുരുഷന്മാരുടെ ഹെയര്‍ഡ്രെസിംഗ് സലൂണുകളുടെ പ്രതിനിധികളുമായി ഇസ്‌ലാമിക് ഓറിയന്റേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുകയും മുടിയും താടിയും സ്‌റ്റൈലിഷ് ആയി വെട്ടരുതെന്ന് ഉപദേശിച്ചതായുമാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് പല നിയന്ത്രണങ്ങളും താലിബാന്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ആണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരിച്ചുപോകാന്‍ അനുവദിച്ചെങ്കിലും പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ആണ്‍കുട്ടികളുടെ കൂടെ പെണ്‍കുട്ടികള്‍ പഠിക്കേണ്ടെന്നാണ് താലിബാന്‍ പറയുന്നത്.