[]കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ വസതിക്ക് നേരെ ഭീകരാക്രമണം. തലസ്ഥാനമായ കാബൂളിലെ പ്രസിഡന്‍ഷ്യല്‍ പാലസിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
തലസ്ഥാനമായ കാബൂളിലെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സ്‌ഫോടന പരമ്പരയും വെടിവെപ്പും അരങ്ങേറിയത്. സംഭവത്തിന്റെഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. []
ഭീകരര്‍ കര്‍സായിയുടെ അംഗരക്ഷകരുമായും സമീപത്തെ സിഐഎ സ്റ്റേഷന് കാവല്‍ നിന്ന യുഎസ് സൈനികരുമായും ഏറ്റുമുട്ടുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചത്തിലുള്ള വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നുവെന്നും പ്രാദേശിക വാര്‍ത്തകള്‍ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. താലിബാനുമായി അമേരിക്ക മുന്‍കൈയെടുത്തുള്ള ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന് കര്‍സായി വ്യക്തമാക്കിയതിനു പിന്നാലെയാണ് സംഭവം.
പ്രസിഡന്റിന്റെവസതിക്കു സമീപമുള്ള പ്രതിരോധ മന്ത്രാലയത്തിന്റെഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നു.
നാറ്റോ സേനയുടെ അഫ്ഗാനിലെ മുഖ്യ കാര്യാലയവും അമേരിക്കന്‍ എംബസിയുമെല്ലാം പ്രവര്‍ത്തിക്കുന്നതും ഈ കോമ്പൗണ്ടില്‍ തന്നെയാണ്.
ആറ് തവണയെങ്കിലും ഇവിടെ സ്‌ഫോടനമുണ്ടായതായി ദൃസാക്ഷികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.