| Monday, 25th June 2018, 1:42 pm

തലാഖ് ഇ തഫ്‌വീസ്: യു.പിയില്‍ രണ്ടു യുവതികള്‍ വിവാഹമോചനം നേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ രണ്ട് യുവതികള്‍ തലാഖ് ഇ തഫ്‌വീസ് പ്രകാരം വിമാഹമോചനം നേടി. നിഷ ഹമീദ്, യസ്മീം എന്നീ യുവതികളാണ് കോടതിയില്‍ വെച്ച് തലാഖ് ഇ തഫ്‌വീസ് പ്രകാരം വിവാഹമോചനം നേടിയത്.

ബറേലിയിലെ കോടതിയില്‍ വെച്ചാണ് നിഷ ഹമീദ് എന്ന യുവതി ഭര്‍ത്താവ് ജാവേദ് അന്‍സാരിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു 13 വര്‍ഷം മുമ്പു നടന്ന വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

ഭര്‍തൃവീട്ടുകാര്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് നിഷ ഹമീദ് ആരോപിച്ചിരുന്നതായി അവരുടെ അഭിഭാഷകനായ ക്വാസി ജുബര്‍ അഹമ്മദ് പറയുന്നു. അന്‍സാരി താനുമായുള്ള ബന്ധം ശരിയായി മുന്നോട്ടുകൊണ്ടുപോകാനോ ബന്ധം വേര്‍പെടുത്താനോ തയ്യാറായില്ലെന്നും അവര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ വിവാഹമോചനത്തിനായി മുന്നിട്ടിറങ്ങിയത്.


Also Read:കുടുതല്‍ രഹസ്യങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; വിജയ്‌യുടെ സര്‍ക്കാറിലെ ആദ്യ ഗാനചിത്രീകരണം ലാസ് വെയ്ഗസില്‍


ബറേലി ജില്ലയിലെ ദേവ്‌റാണിയ പൊലീസ് സ്റ്റേഷനില്‍ നിന്നും സമാനമായ ഒരു കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അഡ്വ. അഹമ്മദ് പറയുന്നത്.

2014 അര്‍ബാസ് തന്നെ തട്ടിക്കൊണ്ടുപോയി പിന്നീട് പഞ്ചായത്തിന്റെ വിധി പ്രകാരം വിവാഹം നടത്തുകയാണുണ്ടായതെന്നാണ് യസ്മീം പറയുന്നത്. വിവാഹശേഷം അര്‍ബാസ് സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചെന്നും അവര്‍ ആരോപിക്കുന്നു.


Also Read:മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍


തലാഖ് ഇ തഫ്‌വീസിനെക്കുറിച്ച് ഓള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഖാലിദ് റാഷിദ് ഫാരംഗി മഹാലി പറയുന്നതിങ്ങനെ: “ഭര്‍ത്താവിന് ഭാര്യയെ ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലാന്‍ കഴിയാത്ത സാഹചര്യത്തിലുളള ഒരു നടപടിയാണ് തലാഖ് ഇ തഫീസ്. സ്ത്രീയെ ഒറ്റയടിക്ക് തലാഖ് ചൊല്ലിയാല്‍ തന്നെ അത് നിലനില്‍ക്കില്ല. ഒരാള്‍ രണ്ടാം വിവാഹത്തിലേക്ക് പോകുകയാണെങ്കില്‍ ആദ്യ വിവാഹം വീണ്ടും സാധുവായി വരും.”

“ഭാര്യയ്ക്ക് ഭര്‍ത്താവിന് വിവാഹമോചനം നല്‍കാന്‍ കഴിയുന്ന ഒരു ചട്ടം തലാഖ് ഇ തഫ്‌വീസിലുണ്ട്. ഭര്‍ത്താവിനുമാത്രമേ ഭാര്യയെ വിവാഹമോചനം ചെയ്യാനാവൂവെന്ന നിയന്ത്രണമൊന്നുമില്ല. ഒരാള്‍ക്ക് ഭാര്യയ്ക്ക് ചില സമയക്രമം പാലിച്ചേ തലാഖ് നല്‍കാനാവൂ. വ്യക്തിനിയമ ബോര്‍ഡിന്റെ വിവാഹചട്ടത്തിന്റെ മോഡലില്‍ തലാഖ് ഇ തഫ്‌വീസിനുള്ള ഒരു കോളമുണ്ട്. ഇരുപങ്കാളികള്‍ക്കും സമ്മതമാണെങ്കിലേ ഈ കോളം പൂരിപ്പിക്കാനാവൂ.” അദ്ദേഹം പറഞ്ഞു.


Also Read:ഫ്രാന്‍സില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട പത്ത് തീവ്രവലതുപക്ഷക്കാര്‍ അറസ്റ്റില്‍


We use cookies to give you the best possible experience. Learn more