ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി ട്വിറ്റര്‍. ‘ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി 24 മണിക്കൂറും തുറന്ന ആശയവിനിമയമുണ്ട്, വിവരം അറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
കൂടുതല്‍ അന്വേഷണത്തില്‍ മറ്റ് അക്കൗണ്ടുകളെ ബാധിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല,’ ട്വിറ്റര്‍ അറിയിച്ചു.
ഡിസംബര്‍ 12 ന് പുലര്‍ച്ചെയാണ് മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ബിറ്റ്കോയിന്‍ ഇന്ത്യ നിയമപരമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നെന്നും 500 ബിറ്റ്കോയിനുകള്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സര്‍ക്കാര്‍ വിതരണം ചെയ്യുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം പ്രത്യക്ഷപ്പെട്ട ട്വീറ്റ്. ഈ ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഡിസംബര്‍ 12 ന് പുലര്‍ച്ചെ 2.11 നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത് ഒരു മണിക്കൂറിനകം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അധികൃതര്‍ അറിയിച്ചു. അതിനു ശേഷം ഈ ട്വീറ്റ് നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷവും സെപ്തംബറില്‍ മോദിയുടെ വ്യക്തിഗത വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അന്ന് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight; taken-steps-secure-pm-modi-account-twitter-statement-hacking