Daily News
അനിവാര്യ സാഹചര്യത്തില്‍ മാത്രമേ വാഹനങ്ങള്‍ കസ്റ്റഡിലെടുക്കേണ്ടതുള്ളൂ; കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ കൂട്ടിയിടരുതെന്ന് ലോക്‌നാഥ് ബഹ്‌റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 16, 03:48 pm
Thursday, 16th November 2017, 9:18 pm

തിരുവനന്തപുരം: . അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കേണ്ടതുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ കൂട്ടിയിടരുതെന്നും കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എത്രയും പെട്ടന്ന് നീക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ബഹ്‌റ പറയുന്നു.

“വിവിധ കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ആസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ നല്‍കണം. മാത്രമല്ല വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് മുന്‍പ് സി.ഐയുടെ അനുമതിവാങ്ങിയരിക്കണം. ചെറിയ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ രസീത് നല്‍കി ഉടമസ്ഥര്‍ക്ക് എത്രയും പെട്ടന്ന് വിട്ടുനല്‍കണം.”

നിലവില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ നിയമപ്രകാരം നടപടിയെടുക്കണം. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നീക്കംചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ നിരവധി വാഹനങ്ങളാണ് കുമിഞ്ഞു കൂടി കിടക്കുന്നത്. അവയില്‍ ഉപയോഗ ശൂന്യമായവയും ഉണ്ട്. ഇതിന്റെയെല്ലാം നിര്‍മാര്‍ജനം പോലിസ് സ്റ്റേഷനുകളിലെ സ്ഥല പരിമിതി പരിഹരിക്കാന്‍ ഉതകുന്നതാകും.