തിരുവനന്തപുരം: പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
“മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോഴും, ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് മേധാവികളുടെ ശ്രദ്ധയില്‍ വരുന്നത്.”
ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ല എന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനു തക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാവണം. ആവശ്യമെങ്കില്‍ അതിനുവേണ്ട നിയമ നിര്‍മ്മാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സി.പി.ഐ.എം എം.എല്‍.എയായ എം. സ്വരാജും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. പൊലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് കൂടുതല്‍ ഗൗരവകരമാണെന്നും എടുക്കുന്ന നടപടികള്‍ കുറച്ചുകൂടി കര്‍ശനമാക്കേണ്ടതുണ്ടെന്നും സ്വരാജ് പറഞ്ഞു.
WATCH THIS VIDEO: