| Friday, 13th December 2019, 10:59 pm

വലിയ പെരുന്നാളിലെ ഡാന്‍സറാവുന്നതിന് പരിശീലനം നടത്തിയത് ആറുമാസം; ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ ഷെയ്ന്‍ നിഗം നായകനായ വലിയപെരുന്നാള് തിയേറ്ററുകളില്‍ എത്തുകയാണ്. ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്.

ചിത്രത്തിലെ ഡാന്‍സറാവുന്നതിന് താന്‍ ആറുമാസത്തോളം പരിശീലനം നടത്തിയതായി താരം ഡൂള്‍ന്യൂസിനോട് പറഞ്ഞു. അഞ്ചുമുതല്‍ ആറുമാസം വരെ ചെന്നൈയില്‍ വെച്ച് ഡാന്‍സിന് വേണ്ടി പ്രാക്ടീസ് ഉണ്ടായിരുന്നു. ഡാന്‍സിന് വേണ്ടി ചിത്രത്തിലെ നായികയായ ഹിമിക വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.

ആദ്യമായിട്ടാണ് ഷെയ്ന്‍ നിഗം ഒരു ഡാന്‍സാറായി അഭിനയിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിതത്തിന്റെ തിരക്കഥ സംവിധായകനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായികയാവുന്നത്.

മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.’എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും കഥയാണ് വലിയ പെരുന്നാള്‍ പറയുന്നത്. ഇവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങളുടേയും കൂടി കഥയാണ് ചിത്രം പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് വലിയപെരുന്നാള്‍ നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുക.നേരത്തെ ഈദ് റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് വൈകുകയായിരുന്നു. ഷെയ്‌നിന് പുറമെ വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more