ഏഷ്യ കപ്പില്‍ തജ്ക്കിസ്ഥാസ്ഥാന് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ലെബനെനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തജ്ക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും തജ്ക്കിസ്ഥാന് സാധിച്ചു.
തജ്ക്കിസ്ഥാന്‍ ആദ്യമായി കളിക്കുന്ന ടൂര്‍ണമെന്റില്‍ തന്നെ അവര്‍ നോക്ക് ഔട്ട് സ്റ്റേജിലേക്ക് മുന്നേറിയത് ഏറെ ശ്രെദ്ധേയമായി. ഫിഫ റാങ്കിങ്ങില്‍ 106 സ്ഥാനത്തുള്ള ടീം തങ്ങളുടെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ മികച്ച പ്രകടനം നടത്തിയത് വളരെയധികം ശ്രദ്ധ നേടി.
ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് തജ്ക്കിസ്ഥാന്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-1-2 എന്ന ശൈലിയുമാണ് ലെബനന്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 47ാം മിനിട്ടില്‍ ബാസല്‍ സ്രാദിയിലൂടെ ലെബനനാണ് ആദ്യം ലീഡ് എടുത്തത്.
എന്നാല്‍ 80ാം മിനിട്ടില്‍ പാര്‍വിസ്ദ്‌സോണ്‍ ഉമര്‍ബയേവിലൂടെ തജ്ക്കിസ്ഥാന്‍ മറുപടി ഗോള്‍ നേടി. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ നൂറിദീന്‍ ഖമറോകുലോവിലൂടെ തജ്ക്കിസ്ഥാന്‍ വിജയഗോള്‍ നേടുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടെ നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ തജ്ക്കിസ്ഥാന് സാധിച്ചു.
അതേസമയം തോല്‍വിയോടെ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു സമനില മാത്രം നേടിക്കൊണ്ട് അവസാന സ്ഥാനത്താണ് ലെബനന്‍. ജനുവരി 28നാണ് തജ്ക്കിസ്ഥാന്റെ അണ്ടര്‍ 16 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക.
Content Highlight: Tajikistan beat Lebanon in Asia cup.