താജ്മഹല്‍ തുറക്കില്ല; നിലപാട് മാറ്റി യു.പി ടൂറിസം മന്ത്രി; നടപടി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍
India
താജ്മഹല്‍ തുറക്കില്ല; നിലപാട് മാറ്റി യു.പി ടൂറിസം മന്ത്രി; നടപടി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 10:07 am

ആഗ്ര: കൊവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ താജ്മഹല്‍ തുറക്കേണ്ടതില്ലെന്ന നിലപാടില്‍ ആഗ്ര ജില്ലാ ഭരണകൂടം. ജൂലൈ ആറ് മുതല്‍ താജ്മഹലും സംസ്ഥാനത്തെ മറ്റ് ചരിത്ര സ്മാരകങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് യു.പി ടൂറിസം മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാല്‍ രോഗവ്യാപനം രാജ്യത്ത് അതിതീവ്രമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ആഗ്രയില്‍ മാത്രം 1225 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 89 പേര്‍ മരണപ്പെടുകയും ചെയ്തു. യു.പിയില്‍ 26554 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 773 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

24000 പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 6,97,413 ആണ്. രാജ്യത്തെ ആക്ടീവ് കേസുകള്‍ 2,53,287 ആണ്. 19,693 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ