| Monday, 16th October 2017, 10:59 am

'താജ് മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം മാറ്റും'; ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ് താജ്മഹലെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നു ബി.ജെ.പി എം.എല്‍.എ സംഗീത് സോം. സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചയാളാണ് താജ് മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നും സംഗീത് സോം പറഞ്ഞു.

“ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റും”.


Also Read:  ആര്‍.എസ്.എസ് വര്‍ഗീയസംഘര്‍ഷങ്ങളും വിദ്വേഷപ്രചരണവും നടത്തുന്നതെങ്ങനെ ? ആര്‍.എസ്.എസില്‍ നുഴഞ്ഞു കയറിയ എഴുത്തുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍


ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ്  അവകാശപ്പെടാനുള്ളതെന്നും സംഗീത് സോം ചോദിച്ചു.

നേരത്തെ യു.പി സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്ക്‌ലെറ്റില്‍ നിന്ന് താജ് മഹലിന് ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. താജ് മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യ നാഥും നിലപാടെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് സംഗീത് സോമും താജ് മഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സര്‍ദ്ധാന മണ്ഡലത്തിലെ എം.എല്‍.എയാണ് സംഗീത് സോം.

We use cookies to give you the best possible experience. Learn more