പുതുക്കിയ ട്രെയിന്‍ യാത്രാനിരക്ക് പ്രാബല്യത്തില്‍ വന്നു
India
പുതുക്കിയ ട്രെയിന്‍ യാത്രാനിരക്ക് പ്രാബല്യത്തില്‍ വന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2013, 8:25 am

[]ന്യൂദല്‍ഹി: പുതുക്കിയ ട്രെയിന്‍ യാത്രാനിരക്ക് പ്രാബല്യത്തില്‍ വന്നു. രണ്ട് ശതമാനം വര്‍ധനവാണ് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ചു രൂപ മുതല്‍ 35 രൂപ വരെയാണ് ഓരോ ക്ലാസുകളിലും വര്‍ധന. ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധനയാണിത്.

അതേസമയം നിരക്ക് വര്‍ധന നടപ്പിലാകുമ്പോഴും അസൗകര്യങ്ങളുടെ യാത്ര തുടരുകയാണ്.

പുതുക്കിയ യാത്രാനിരക്ക് അഞ്ചിന്റെ ഗുണിതങ്ങള്‍ ആയാണ് കണക്കാക്കുന്നത്. അതായത് രണ്ട് മൂന്ന് നാല് അക്കങ്ങളില്‍ അവസാനിക്കുന്ന ടിക്കറ്റ് നിരക്ക് അഞ്ചായി കണക്കുകൂട്ടും.

ഏഴ്, എട്ട് ഒന്‍പത് എന്നിവ പത്തായും മാറും. ഇത്തരത്തില്‍ ഓരോ ക്ലാസുകളുകളിലും ദൂരത്തിന്റെ അടിസ്ഥാനത്തില്‍ അധിക നിരക്ക് അഞ്ചു രൂപ മുതല്‍ 35 രൂപ വരെയാണ്.

ദില്ലിയില്‍ നിന്നു ബാംഗ്ലൂരിലേക്ക് രാജധാനി എക്‌സ്പ്രസിലെ ഫസ്റ്റ് എസിയില്‍ പോകണമെങ്കില്‍ 95 രൂപ അധികമായി നല്‍കണം.

ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സെക്കന്റ് എസിയില്‍ പോകണമെങ്കില്‍ 40 രൂപ അധികം നല്‍കണം. നേരത്തെ റിസര്‍വ് ചെയ്ത യാത്രക്കാരും അധികനിരക്ക് കൊടുക്കണം.

സബര്‍ബന്‍ തീവണ്ടികളുടേയും സീസണ്‍ ടിക്കറ്റിന്റെയും നിരക്കുകള്‍ക്ക് മാറ്റമില്ല. ചരക്കു കൂലിയും വ്യാഴാഴ്ച മുതല്‍ വര്‍ദ്ധിക്കും.

ആറു മാസത്തിലൊരിക്കല്‍ നിരക്ക് പുനരാലോചനക്കണമെന്ന റെയില്‍വേ ബജറ്റിലെ നിര്‍ദ്ദേശത്തിന്‍രെ അടിസ്ഥാനത്തിലാണ് യാത്ര ചരക്ക് കൂലികള്‍ കൂട്ടിയത്. നിരക്ക് വര്‍ധനവിലൂടെ 110 കോടി രൂപ റെയില്‍വേ അധികവരുമാനം പ്രതീക്ഷിക്കുന്നു.