ദല്‍ഹി: ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ ഗ്ലാസ് ബോട്ടില്‍, പെട്രോള്‍, ആസിഡ്, കല്ലുകള്‍ എന്നിവ ശേഖരിക്കാനുള്ള നിര്‍ദ്ദേശം തനിക്ക് ലഭിച്ചിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട (എ.എ.പി) കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്‍.
ദല്‍ഹി പൊലീസിന്റെ ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെ.എന്‍.യു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഉമര്‍ഖാലിദുമായി കഴിഞ്ഞ ജനുവരി എട്ടിന് ഷഹീന്‍ ബാഗിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ വെച്ച് കൂടിക്കാഴ് നടത്തിയെന്നും ഇയാള്‍ പറയുന്നു.
പ്രതിഷേധത്തിനായി ജനങ്ങളെ തെരുവിലിറക്കാനുള്ള ചുമതല
ഹുസൈന്റെ പരിചയക്കാരിലൊരാളായ ഖാലിദ് സെയ്ഫിനായിരുന്നെന്നും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
” ഖാലിദ് സെയ്ഫിയും സുഹൃത്ത് ഇഷ്റത്ത് ജഹാനും ചേര്‍ന്ന് ഷാഹീന്‍ ബാഗിനടുത്ത് ഖുറീജിയില്‍ ധര്‍ണ പ്രകടനം ആരംഭിച്ചു. ഫെബ്രുവരി 4 ന്, അബു ഫസല്‍ എന്‍ക്ലേവില്‍, കലാപം ആസൂത്രണം ചെയ്യുന്നതിന് ഞാന്‍ ഖാലിദ് സൈഫിയെ കണ്ടു, ” ഹുസൈന്‍ പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നേരത്തെ ഹുസൈനും ഇളയ സഹോദരന്‍ ഷാ ആലാമും ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ഹുസൈന്‍. ഫെബ്രുവരി 26 ന് ചന്ദ് ബാഗിലെ അഴുക്കുചാലില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ