| Sunday, 20th September 2020, 8:47 am

തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

പത്ത് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെയും, പത്ത് ക്രൈഗിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെയും മുംബൈ പൊലീസ് തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കുന്നുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

നേരത്തെ ഈ 20 വിദേശ പൗരന്മാരും തങ്ങള്‍ക്കെതിരെ നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. ഇതിനുമറുപടിയായി ഇവര്‍ക്കെതിരായി ചുമത്തിയ നരഹത്യയും കൊലപാതകവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ റദ്ദ് ചെയ്തുവെന്ന് മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം വിസ നിയമങ്ങളുമായും ലോക്ഡൗണ്‍ ലംഘനവുമായും ബന്ധപ്പെട്ട കേസുകളിലുള്ള അന്വേഷണം തുടരും.

കഴിഞ്ഞ മാസം ബാന്ദ്ര പൊലീസും 12 ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരായ നരഹത്യയുള്‍പ്പെടെയുള്ള രണ്ട് വകുപ്പുകള്‍ റദ്ദ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

നാന്ദഡില്‍ റജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ വിസ നിയമലംഘനവുമായി ബന്ധപ്പെട്ട ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ ചുമത്തിയ കേസും റദ്ദ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tablighi Jamaat Charges to be dropped against 20 foreigners

We use cookies to give you the best possible experience. Learn more