ന്യൂദല്‍ഹി: തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശ പൗരന്മാരെയും കോടതി കുറ്റവിമുക്തരാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം ചേര്‍ന്നുവെന്നും വൈറസ് വ്യാപനത്തിന് കാരണമായെന്നും ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള 36 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ആഗസ്ത് 24നാണ് ഇവര്‍ക്കെതിരെ 188, 269 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചുവെന്നായിരുന്നു 36 പേര്‍ക്കെതിരെയും ചുമത്തിയ പ്രധാനകുറ്റം. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരവും 36 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.
മര്‍കസ് പരിസരത്ത് പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി സാക്ഷിമൊഴികളില്‍ പലതിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞു.