| Thursday, 2nd January 2020, 9:00 pm

മഹാരാഷ്ട്രയുടെ ടാബ്ലോ ഒഴിവാക്കിയതില്‍ ശിവസേനക്ക് പിന്നാലെ എന്‍.സി.പിയും രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിപ്പബ്ലിക് ദിന പരേഡില്‍ മഹാരാഷ്ട്രയുടെ ടാബ്ലോ ഒഴിവാക്കിയതിനെതിരെ എന്‍.സി.പി നേതാവ് സുപ്രിയ സുലേ രംഗത്ത്. ഇന്ത്യയുടെ സ്വാതന്ത്യസമര പോരാട്ടത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഒരു സംസ്ഥാനത്തിനെതിരെ കൈകൊണ്ട ഈ നടപടി അതിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സുപ്രിയ സുലേ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തോട് മോദിക്ക് ചിറ്റമ്മ നയമാണെന്നും സുപ്രിയ സുലേ പറഞ്ഞു.
‘മുന്‍വിധികളോട് കൂടിയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. നിഷ്പക്ഷമായി പെരുമാറണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ സുപ്രിയ സുലേ പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിനായി വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 56 അപേക്ഷകളായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്.
പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തിയത്.

ഇതിനെതിരെ ശിവസേനാ നേതാവ് സജ്ഞയ് റാവത്തും നേരത്തെ രംഗത്തെത്തിയിരുന്നു.

പ്രതിരോധ മന്ത്രാലയം ഇതിലൂടെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും മഹാരാഷ്ട്രയും പശ്ചിമബംഗാളും ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ അല്ലാത്തത് കൊണ്ടാണ് ടാബ്ലോ തെരഞ്ഞെടുക്കാത്തതെന്നുമായിരുന്നു സജ്ഞയ് റാവത്ത് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more