| Sunday, 24th November 2019, 4:33 pm

'ഞാന്‍ തമിഴിലും തെലുങ്കിലും അഭിനയിക്കാറുണ്ട്', ഹിന്ദി സംസാരിക്കാന്‍ ആവശ്യപ്പെട്ടയാളോട് തപ്‌സി പന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ: ഹിന്ദി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹിന്ദി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടയാള്‍ക്ക് മറുപടി നല്‍കി നടി തപ്‌സി പന്നു. അമ്പതാമത് ഗോവന്‍ ചലച്ചിത്ര മേളയിലെ ‘വുമണ്‍ ഇന്‍ ലീഡ്’ എന്ന സെഷനില്‍ ഇംഗ്ലീഷില്‍ സംസാരിക്കവെയാണ് താരത്തിനെതിരെ വിമര്‍ശനവുമായി കാണികളിലൊരാള്‍ വന്നത്.
‘ താങ്കള്‍ ഹിന്ദി സിനിമകളിലാണ് അഭിനയിനിക്കുന്നത്. അപ്പോള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ എന്താണ് പ്രശ്‌നം’, എന്നായിരുന്നു ഇയാളുടെ ചോദ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു താന്‍ ഹിന്ദിയില്‍ മാത്രമല്ല സൗത്ത് ഇന്ത്യന്‍ സിനിമകളിലും അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും സംസാരിക്കട്ടേ എന്നു താരം തിരിച്ചു ചോദിക്കുകയായിരുന്നു.

ഒപ്പം ദക്ഷിണേന്ത്യന്‍ സിനിമകളെ പറ്റിയുള്ള അഭിപ്രായവും തപ്‌സി ചടങ്ങില്‍ പങ്കുവെച്ചു.

‘സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ താന്‍ തുടര്‍ന്നും അഭിനയിക്കും. ഹിന്ദി സിനിമകളാണ് ഇന്ത്യന്‍ സിനിമയുടെ മുഖമെന്ന ധാരണ പൊതുവെ ഉണ്ട്. പക്ഷേ താന്‍ അങ്ങനെ വിചാരിക്കുന്നില്ല. സൗത്ത് സിനിമകളാണ് തന്നെ സിനിമ നിര്‍മാണം എന്താണെന്ന് പഠിപ്പിച്ചത്. അതിനാലാണ് ഞാന്‍ ഒരു അഭിനേതാവായത്.ഒരിക്കല്‍ പോലും ബോളിവുഡില്‍ കടക്കുന്നത് ഒരു നാഴികല്ലായി ഞാന്‍ കണ്ടിട്ടില്ല. എന്താണ് ലൈറ്റ്‌സ്, ക്യാമറ എന്നൊക്കെ എന്നെ പഠിപ്പിച്ചത് സൗത്ത് സിനിമാ മേഖലയാണ്. അത് എനിക്കൊഴിവാക്കാന്‍ പറ്റില്ല.’ , തപ്‌സി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബോളിവുഡ് ചിത്രം ‘സാന്ദ് കീ ആഖ്’ ആണ് താരത്തിന്റെ ഈയടുത്ത് റിലീസായ സിനിമ. അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ‘പിങ്ക്’ എന്ന സിനിമ നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ വിജയവുമായതോടെയാണ് തപ്‌സി ബോളിവുഡില്‍ ചുവടുറപ്പിച്ചത്. ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെയും സ്വജന പക്ഷപാതത്തിനെതിരെയും നടി നേരത്തെയും രംഗത്തു വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more