| Tuesday, 15th September 2020, 2:08 pm

ഉഗ്രന്‍ മറുപടിയെന്ന് തപ്‌സി, സ്വന്തം മക്കളായിരുന്നെങ്കിലോ എന്ന് കങ്കണ; ജയ ബച്ചന്റെ പാര്‍ലമെന്റ് പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങള്‍ നടക്കുന്നെന്നാരോപിച്ചു കൊണ്ട് സമാജ് വാദി പാര്‍ട്ടി അംഗവും നടിയുമായ ജയ ബച്ചന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് നടി തപ്‌സി പന്നു.

ആരോപണങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയാണ് ജയബച്ചന്‍ നല്‍കിയതെന്നും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ ഇക്കാര്യം പറഞ്ഞതില്‍ ബഹുമാനമെന്നുമാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അതേ സമയം ജയബച്ചന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത് രംഗത്തെത്തി. ജയ ബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ഇത്തരമൊരു അവസ്ഥ വന്നിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നാണ് കങ്കണ ചോദിച്ചത്.

ബോളിവുഡിനെതിരെ ലഹരി മാഫിയ ആരോപണം നടത്തിയ നടനും പാര്‍ലമെന്റംഗവുമായ രവി കിഷനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജയബച്ചന്റെ പ്രസംഗം.

‘ കുറച്ച് ആളുകളുടെ പേരില്‍ സിനിമാ മേഖലയെ ആകെ കരിവാരിത്തേക്കാന്‍ പറ്റില്ല. ലോക് സഭാംഗവും സിനിമാമേഖലയില്‍ നിന്നു വന്നതുമായ ഒരാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ലജ്ജിച്ചു. ഏത് പാത്രത്തിലാണോ ഭക്ഷണം കഴിക്കുന്നത് അതില്‍ തന്നെ ദ്വാരങ്ങളുണ്ടാക്കുന്നു,’ ജയ ബച്ചന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more