2020ല്‍ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഥപ്പട്. ദാമ്പത്യത്തിലും കുടുംബങ്ങള്‍ക്കുള്ളിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെയും ഗാര്‍ഹിക പീഡനത്തെയും കുറിച്ച് ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ഥപ്പട്.
ഥപ്പട് പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്ന സമയത്ത് ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് തപ്‌സി പന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഥപ്പട് ചെയ്തതിന് ശേഷം നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് എഴുതിയിരുന്നതായി തപസ് പറഞ്ഞു. ഥപ്പടിന് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം എന്തായിരുന്നെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തപ്‌സി.
‘ഇതിനെ നല്ലതായാണോ ചീത്തയായാണോ കാണേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഥപ്പട് അവരുടെ കഥയാണെന്ന് പറഞ്ഞ് നിരവധി സ്ത്രീകള്‍ എനിക്ക് എഴുതിയിരുന്നു. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഉദ്ദേശിച്ചിടത്ത് തന്നെ സിനിമ എത്തിയെന്ന് എനിക്ക് മനസ്സിലായി,’ തപ്‌സി പന്നു പറഞ്ഞു.
കൊവിഡ് മഹാമാരിയ്ക്ക് തൊട്ടുമുമ്പ് തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് ഥപ്പട്. 30 കോടി രൂപയാണ് തിേയറ്ററുകളില്‍ നിന്ന് ഥപ്പഡ് നേടിയത്. പിന്നീട് ആമസോണ്‍ പ്രൈമില്‍ ഡിജിറ്റല്‍ റിലീസ് ചെയ്തപ്പോഴും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
അനുഭവ് സിന്‍ഹയും മൃണ്‍മയി ലാഗോ വൈകുലും ചേര്‍ന്നാണ് ഥപ്പട് രചിച്ചത്. അനുഭവ് സിന്‍ഹയായിരുന്നു സംവിധാനം. ചിത്രത്തിലെ അമൃത എന്ന കഥാപാത്രമായെത്തിയ തപ്‌സിയുടെ പ്രകടനം നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക