ബോളിവുഡിലെ നടീ-നടീ നടന്മാര്‍ക്ക് നല്‍കുന്ന വേതനത്തിലുള്ള വ്യത്യാസത്തില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു. ദ നാഷണല്‍ ബുള്ളറ്റിന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തപ്‌സിയുടെ പ്രതികരണം.
സ്ത്രീപക്ഷ സിനിമകള്‍ എപ്പോഴും നിര്‍മിക്കുന്നത് കുറഞ്ഞ ബഡ്ജറ്റിലാണെന്നും തപ്‌സി പറഞ്ഞു.
‘ഒരു നടി കൂടുതല്‍ പണം ചോദിച്ചാല്‍ അത് ഭയങ്കര ബുദ്ധിമുട്ടുള്ള പ്രശ്‌നമായിട്ടാണ് കണക്കാക്കുക. ഇനി ഒരു നടനാണ് ചോദിച്ചതെങ്കില്‍ അത് അയാളുടെ വിജയത്തിന്റെ അടയാളപ്പെടുത്തലായി മാറും.
ഇതിലെ വ്യത്യാസം എന്താണെന്ന് വെച്ചാല്‍ എന്റെ കൂടെ കരിയര്‍ തുടങ്ങിയ നടന്മാരൊക്കെ എനിക്ക് ലഭിക്കുന്നതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കാശ് വാങ്ങി തുടങ്ങി. ഞങ്ങള്‍ ഒരു ഉന്നത സ്റ്റാര്‍ കാറ്റഗറിയിലേക്ക് ഉയരുന്നതിനെ ഇത് ഇത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്,’ തപ്‌സി പന്നു പറഞ്ഞു.
നടന്മാരെ ആഘോഷമാക്കുന്നത് പോലെ ഒരു നടിയെ ജനം ആഘോഷിക്കാറില്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന സിനിമയുടെ ബജറ്റില്‍ പോലും പ്രശ്‌നമുണ്ട്. ഇത്തരം സിനിമകള്‍ ലോ ബജറ്റിലായിരിക്കും എടുക്കാന്‍ തീരുമാനിക്കുക. അത് ഞങ്ങളുടെ വേതനത്തെ പോലും ബാധിക്കും. കാണികള്‍ തന്നെയാണ് ഇത്തരം ഒരു വ്യത്യാസം ഉണ്ടാക്കുന്നതിന് പ്രധാന കാരണം,’ തപ്‌സി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Taapsee Pannu about pay disparity in Bollywood