| Monday, 18th October 2021, 6:44 pm

ധോണിയില്ലാത്തത് കൊണ്ട് എല്ലാം എന്റെ ചുമലിലായി; ലോകകപ്പിനെക്കുറിച്ച് ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ടി-20 ലോകകപ്പില്‍ ടീമിന്റെ എല്ലാ ഉത്തരവാദിത്തവും തന്റെ ചുമലിലാണെന്ന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഫിനിഷര്‍ എന്ന നിലയില്‍ ധോണിയില്ലാത്തതാണ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

ധോണി തന്റെ ലൈഫ് കോച്ചും സഹോദരനുമാണെന്നും പാണ്ഡ്യ പറഞ്ഞു.

‘ധോണി പ്ലെയിങ് ഇലവനില്‍ ഇല്ലാത്തതിനാല്‍ ഇത്തവണ എല്ലാം എന്റെ ചുമലിലാണ്. ഇത് ആവേശകരമാകും, ഒരു തകര്‍പ്പന്‍ ടൂര്‍ണമെന്റ് ആയിരിക്കുമിത്’ പാണ്ഡ്യ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

2016 ലാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. 49 ടി-20യില്‍ നിന്ന് 484 റണ്‍സും 42 വിക്കറ്റും പാണ്ഡ്യ സ്വന്തമാക്കിയിട്ടുണ്ട്.

2020 ല്‍ ധോണി വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്. ഒക്ടോബര്‍ 24 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ധോണി ലോകകപ്പില്‍ ദേശീയ ടീമിന്റെ മെന്ററാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  T20 World Cup biggest responsibility of career; Dhoni is life coach and brother: Hardik Pandya

We use cookies to give you the best possible experience. Learn more