ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഗായനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ഏഷ്യാ-പസഫിക് ക്വാളിഫയേഴ്‌സ് വിജയിച്ചെത്തിയ പപ്പുവ ന്യൂ ഗിനിയെ നേരിടാനൊരുങ്ങുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നിലവിലെ സാഹചര്യത്തില്‍ പിച്ച് ബൗളിങ്ങിന് അനുകൂലമാണെന്നും ഇക്കാരണത്താലാണ് തങ്ങള്‍ ബൗളിങ് തെരഞ്ഞെടുത്തതെന്നും ടോസ് നേടിയതിന് പിന്നാലെ പവല്‍ പറഞ്ഞു.
ടോസ് വിജയിക്കുകയാണെങ്കില്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് പി.എന്‍.ജി നായകന്‍ അസാദ് വാലയും പറഞ്ഞത്.
വെടിക്കെട്ട് വീരന്‍മാരുടെ നീണ്ട നിരയുമായാണ് വിന്‍ഡീസ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഐ.പി.എല്ലിന് പിന്നാലെ റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന ആന്ദ്രേ റസലും നിക്കോളാസ് പൂരനുമടക്കം ഗംഭീര നിരയെ തന്നെയാണ് വിന്‍ഡീസ് കളത്തിലിറക്കുന്നത്.
ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നിലംപരിശാക്കിയതിന്റെ ആവേശത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ആതിഥേയര്‍ കിരീടം നേടിയെന്ന ഐതിഹാസിക നേട്ടത്തിന് കൂടിയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. വിന്‍ഡീസ് ലെജന്‍ഡ് ഡാരന്‍ സമ്മിയാണ് വിന്‍ഡീസിന്റെ പരിശീലകന്‍.
ക്യാപ്റ്റന്റെ റോളിലെത്തി വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ചാമ്പ്യന്‍മാരാക്കിയ സമ്മി, ഇത്തവണ പരിശീലകന്റെ റോളിലും കിരീടം നേടാനാണ് ഒരുങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍
ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചെയ്‌സ്, റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ആന്ദ്രേ റസല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി.
പപ്പുവ ന്യൂ ഗിനി പ്ലെയിങ് ഇലവന്‍
ടോണി ഉര, അസാദ് വാല (ക്യാപ്റ്റന്‍), ലെഗ സിയാക, സെസെ ബൗ, ഹിരി ഹിരി, ചാള്‍സ് അമിനി, കിപ്ലിന്‍ ഡോരിഗ (വിക്കറ്റ് കീപ്പര്‍), ആലെയ് നൗ, ചാഡ് സോപര്‍, കാബുവ മോറിയ, ജോണ്‍ കരികോ.
Content highlight: T20 World Cup 2024: WI vs PNG: Wrest Indies won the toss and elect to field first