ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഗായനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ഏഷ്യാ-പസഫിക് ക്വാളിഫയേഴ്‌സ് വിജയിച്ചെത്തിയ പപ്പുവ ന്യൂ ഗിനിയെ നേരിടാനൊരുങ്ങുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നിലവിലെ സാഹചര്യത്തില്‍ പിച്ച് ബൗളിങ്ങിന് അനുകൂലമാണെന്നും ഇക്കാരണത്താലാണ് തങ്ങള്‍ ബൗളിങ് തെരഞ്ഞെടുത്തതെന്നും ടോസ് നേടിയതിന് പിന്നാലെ പവല്‍ പറഞ്ഞു.
ടോസ് വിജയിക്കുകയാണെങ്കില്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് പി.എന്‍.ജി നായകന്‍ അസാദ് വാലയും പറഞ്ഞത്.
വെടിക്കെട്ട് വീരന്‍മാരുടെ നീണ്ട നിരയുമായാണ് വിന്‍ഡീസ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഐ.പി.എല്ലിന് പിന്നാലെ റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന ആന്ദ്രേ റസലും നിക്കോളാസ് പൂരനുമടക്കം ഗംഭീര നിരയെ തന്നെയാണ് വിന്‍ഡീസ് കളത്തിലിറക്കുന്നത്.
ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നിലംപരിശാക്കിയതിന്റെ ആവേശത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ആതിഥേയര്‍ കിരീടം നേടിയെന്ന ഐതിഹാസിക നേട്ടത്തിന് കൂടിയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. വിന്‍ഡീസ് ലെജന്‍ഡ് ഡാരന്‍ സമ്മിയാണ് വിന്‍ഡീസിന്റെ പരിശീലകന്‍.