2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഇന്ത്യ നേടിയത്.
41 പന്തില്‍ എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 92 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 224.39 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്.
സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ശിവം ദുബെ 22 പന്തില്‍ 28 റണ്‍സും നേടി. 17 പന്തില്‍ 27 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ കാലിടറി വീണതോടെ ചരിത്ര നേട്ടങ്ങളാണ് രോഹിത് ശര്‍മക്ക് നഷ്ടമായത്. ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം.
ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക താരം സുരേഷ് റെയ്‌നയാണ്. 2010 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ 60 പന്തില്‍ റെയ്‌ന നേടിയ 101 ആണ് ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏക സെഞ്ച്വറി.
ടി-20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമയുര്‍ന്ന സ്‌കോര്‍
(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സുരേഷ് റെയ്‌ന – 101 – സൗത്ത് ആഫ്രിക്ക – 2010
രോഹിത് ശര്‍മ – 92 – ഓസ്‌ട്രേലിയ – 2024*
വിരാട് കോഹ്‌ലി – 89* – വെസ്റ്റ് ഇന്‍ഡീസ് – 2016
വിരാട് കോഹ്‌ലി – 82* – പാകിസ്ഥാന്‍ 2022
വിരാട് കോഹ്‌ലി – 82* – ഓസ്‌ട്രേലിയ – 2022
ഇതിന് പുറമെ ടി-20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഏഴ് റണ്‍സകലെയാണ് രോഹിത് കൈവിട്ടത്.
2010ല്‍ ഇന്ത്യക്കെതിരെ 98 റണ്‍സടിച്ച ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്.
ടി-20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍
(താരം – ടീം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 98 – ഇന്ത്യ – 2010
രോഹിത് ശര്‍മ – ഇന്ത്യ – 92 – ഓസ്‌ട്രേലിയ – 2024*
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 88 – ഓസ്‌ട്രേലിയ – 2009
കെയ്ന്‍ വില്യംസണ്‍ – കെയ്ന്‍ വില്യംസണ്‍ – 85 – ഓസ്‌ട്രേലിയ – 2021
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 49ന് ഒന്ന് എന്ന നിലയിലാണ്. ആദ്യ ഓവറില്‍ ആറ് റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.
16 പന്തില്‍ 28 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും എട്ട് പന്തില്‍ 13 റണ്‍സ് നേടിയ ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.
Also Read യുവിയുടെ ആറ് സിക്സുകൾക്ക് പിന്നിൽ ജോസേട്ടന്റെ അഞ്ച് സിക്സുകൾ; അടിച്ചുകയറിയത് ചരിത്രത്തിലേക്ക്
Content highlight: T20 World Cup 2024: Super 8: IND vs AUS: Rohit Sharma failed to score century