2024 ടി-20 ലോകകപ്പില്‍ സെമി ഫൈനലിന് യോഗ്യത നേടി ഇംഗ്ലണ്ട്. ഈ ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമും ഇംഗ്ലണ്ട് തന്നെ. സൂപ്പര്‍ 8 ഗ്രൂപ്പ് ബി-യില്‍ യു.എസ്.എക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടിയത്.
യു.എസ്.എ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 62 പന്തും പത്ത് വിക്കറ്റും കയ്യിലിരിക്കവെയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ കരുത്തിലാണ് ത്രീ ലയണ്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
38 പന്തില്‍ ഏഴ് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം പുറത്താകാതെ 83 റണ്‍സാണ് ഇംഗ്ലണ്ട് നായകന്‍ നേടിയത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ 50+ സിക്‌സര്‍ സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.
യു.എസ്.എക്കെതിരായ മത്സരത്തിന് മുമ്പ് 44 സിക്‌സറുകളായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റോളില്‍ ബട്‌ലറിന്റെ പേരിലുണ്ടായിരുന്നത്. ഹര്‍മീത് സിങ്ങെറിഞ്ഞ ഒമ്പതാം ഓവറില്‍ പറത്തിയ അഞ്ച് സിക്‌സറടക്കം ഏഴ് പടുകൂറ്റന്‍ സിക്‌സറുകള്‍ സ്വന്തമാക്കിയതോടെയാണ് ബട്‌ലര്‍ ഈ നേട്ടത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാര്‍
(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 51*
എം.എസ്. ധോണി – ഇന്ത്യ – 34
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 26
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 20
ജൂസ്റ്റ് മീസ് – ലക്‌സംബര്‍ഗ് – 18
മുഷ്ഫിഖര്‍ റഹീം – ബംഗ്ലാദേശ് – 15
യു.എസ്.എക്കെതിരെ ഏഴ് സിക്‌സറുകള്‍ നേടിയതോടെ മറ്റ് രണ്ട് റെക്കോഡുകളും ബട്‌ലറിന്റെ പേരില്‍ പിറന്നിരുന്നു. ഒരു ടി-20 ഐ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന രണ്ടാമത് വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും ടി-20 ലോകകപ്പ് ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന രണ്ടാമത് വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എന്ന നേട്ടവുമാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.
ടി-20 ഐ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 8 – 2020
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – യു.എസ്.എ – 7 – 2024*
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – പാകിസ്ഥാന്‍ – 6 – 2021
ജൂസ്റ്റ് മീസ് – ലക്‌സംബര്‍ഗ് – മാള്‍ട്ട് – 6 – 2023
ടി-20 ലോകകപ്പ് ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – അഫ്ഗാനിസ്ഥാന്‍ – 8 – 2024
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് – 7 – 2012
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – യു.എസ്.എ – 7 – 2024*
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – ശ്രീലങ്ക – 6 – 2021
സ്റ്റാറ്റ്‌സ്: റിതാങ്കര്‍ ബണ്ഡോപാധ്യ
Content Highlight: T20 World Cup 2024: Super 8: ENG vs USA: Records by Jos Buttler