ടി-20 ലോകകപ്പില്‍ ശ്രീലങ്കയെ തുടര്‍ച്ചയായ മൂന്നാം തവണയും പരാജയപ്പെടുത്തി ഇന്ത്യ. ഇതിന് മുമ്പ് ഇരു ടീമുകളും പരസ്പരമേറ്റുമുട്ടിയ 2016, 2021, ലോകകപ്പുകളില്‍ സൗത്ത് ആഫ്രിക്ക വിജയിച്ചുകയറിയിരുന്നു.
2022ല്‍ ഇരുടീമുകളും രണ്ട് ഗ്രൂപ്പിലായതിനാല്‍ നേര്‍ക്കുനേര്‍ വന്നിരുന്നില്ല. ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും സെമിയില്‍ കടന്നപ്പോള്‍ ബിയില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ഇതോടെയാണ് സൗത്ത് ആഫ്രിക്ക – ശ്രീലങ്ക മത്സരം നടക്കാതെ പോയത്.
2016ല്‍ ദല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ ജയം. സൂപ്പര്‍ താരം ഹാഷിം അംലയുടെ അര്‍ധ സെഞ്ച്വറി നേട്ടമാണ് ലങ്കക്ക് ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക തിലകരത്‌നെ ദില്‍ഷന്റെയും (40 പന്തില്‍ 36), ദിനേഷ് ചണ്ഡിമലിന്റെയും (20 പന്തില്‍ 21) കരുത്തില്‍ 120 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഹാഷിം അംലയുടെ അര്‍ധ സെഞ്ച്വറി (52 പന്തില്‍ 56*)യുടെയും ഫാഫ് ഡു പ്ലെസിയുടെ (36 പന്തില്‍ 31) ഇന്നിങ്‌സിന്റെ കരുത്തിലും 14 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
അഞ്ച് വര്‍ഷത്തിന് ശേഷം 2021ലാണ് വീണ്ടും ടി-20 ലോകകപ്പ് നടന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ലങ്കയുടെ തോല്‍വി.
ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത ഓവറില്‍ 140ന് പുറത്തായി. 58 പന്തില്‍ 72 റണ്‍സ് നേടിയ പാതും നിസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
പ്രോട്ടിയാസിനായി തബ്രായിസ് ഷംസിയും ഡ്വെയ്ന്‍ പ്രിട്ടോറിയസും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ആന്‌റിക് നോര്‍ക്യ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ തെംബ ബാവുമയുടെ സെന്‍സിബിള്‍ ഇന്നിങ്‌സില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സൗത്ത് ആഫ്രിക്ക വിജയം നേടിയത്.
ഇപ്പോള്‍ 2024ലും വിജയിച്ചതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയ ലങ്കക്കെതിരെ വിജയിച്ച് ഹാട്രിക്കും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
W secured in New York City. ✅#WozaNawe #BePartOfIt #OutOfThisWorld #T20WorldCup pic.twitter.com/MzrK22751Z
— Proteas Men (@ProteasMenCSA) June 3, 2024
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. ജൂണ്‍ എട്ടിനാണ് പ്രോട്ടിയാസിന്റെ അടുത്ത മത്സരം. 2023 ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരെ അട്ടിമറിച്ച നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.
Content highlight: T20 World Cup 2024: South Africa defeated Sri Lanka 3 consecutive times