| Tuesday, 2nd July 2024, 3:16 pm

കോഹ്‌ലിയൊന്നും ചിത്രത്തില്‍ പോലുമില്ല; രണ്ട് ലോകകപ്പ് നേടിയ റിക്കി പോണ്ടിങ്ങിനെയും വെട്ടിയ രോഹിത് മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായി മാറിയാണ് ചരിത്രമെഴുതിയത്. 2007ല്‍ ധോണി ഉയര്‍ത്തിയ ലോകകിരീടം ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രോഹിത് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മണ്ണിലെത്തിച്ചിരിക്കുകയാണ്.

കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് രോഹിത്തും സംഘവും ആറാം ഐ.സി.സി കിരീടം ഇന്ത്യന്‍ മണ്ണിലെത്തിച്ചത്.

ഇതോടെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിജയശതമാനമുള്ള ക്യാപ്റ്റനെന്ന നേട്ടമാണ് ഇന്ത്യന്‍ നായകന്‍ തന്റെ പേരിന് നേരെ കുറിച്ചത്.

ഓസ്‌ട്രേലിയയെ രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും ചൂടിച്ച ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിജയശതമാനമുള്ള നായകന്‍ (കുറഞ്ഞത് 20 മത്സരം)

(താരം – ടീം – വിജയശതമാനം എന്നീ ക്രിമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 84.6*

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 78.4

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 75.0

സൗരവ് ഗാംഗുലി – ഇന്ത്യ – 72.7

എം.എസ്. ധോണി – ഇന്ത്യ – 70.7

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 67.9

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 65.4

വിരാട് കോഹ്‌ലി – ഇന്ത്യ – 65.0

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 65.0

ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 63.6

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 63.6

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 62.1

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 61.9

ഇതിന് പുറമെ കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 50 വിജയം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ നായകനെന്ന നേട്ടമാണ് ഹിറ്റ്മാന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – ടീം – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 63 – 50 – 79.36%

ബാബര്‍ അസം – പാകിസ്ഥാന്‍ – 85 – 48 – 56.47%

ബ്രയാന്‍ മസാബ – ഉഗാണ്ട – 60 – 45 – 75.00%

അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 52 – 42 – 80.76%

ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 72 – 42 – 58.33%

കിരീടനേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ നിന്ന് വിരമിക്കുന്നതായും രോഹിത് പറഞ്ഞിരുന്നു.

‘ടി-20യില്‍ നിന്നും വിരമിക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എനിക്ക് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞാന്‍ കരുതി. കിരീടം നേടിക്കൊണ്ട് വിട പറയുന്നത് വളരെ മികച്ചതാണ്,’ എന്നാണ് വിരമിക്കലിന് പിന്നാലെ രോഹിത് പറഞ്ഞത്.

Also Read: രോഹിത്തിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് സഞ്ജു സാംസണ്‍; ബി.സി.സി.ഐ തഴഞ്ഞതോടെ ഹര്‍ഭജന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

Also Read: ബെഞ്ചിലിരുന്നവരുടെ ലോകകപ്പ് ടീം; ക്യാപ്റ്റനായി സഞ്ജു, ജെയ്‌സ്വാളിനും ചഹലിനുമൊപ്പം ഡക്കറ്റും ഇംഗ്ലിസും ടീമില്‍

Also Read: ഏകദിന ലോകകപ്പിലെ തോല്‍വിയില്‍ മനംനൊന്ത് അദ്ദേഹം പടിയിറങ്ങാന്‍ ഒരുങ്ങിയിരുന്നു, എന്നാല്‍… വെളിപ്പെടുത്തലുമായി സൂര്യ

Content highlight: T20 World Cup 2024: Rohit Sharma surpassed Rickey Ponting to achieve a massive record

We use cookies to give you the best possible experience. Learn more