ജയിച്ചാലും ഈ നാണക്കേടിന് പരിഹാരമാകില്ല; മോശം റെക്കോഡില്‍ സ്വന്തം റെക്കോഡ് തിരുത്തി സൗത്ത് ആഫ്രിക്ക
T20 world cup
ജയിച്ചാലും ഈ നാണക്കേടിന് പരിഹാരമാകില്ല; മോശം റെക്കോഡില്‍ സ്വന്തം റെക്കോഡ് തിരുത്തി സൗത്ത് ആഫ്രിക്ക
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 11:04 pm

 

 

2024 ടി-20 ലോകകപ്പില്‍ വിജയം തുടരാനാണ് സൗത്ത് ആഫ്രിക്ക ന്യൂയോര്‍ക്കിലിറങ്ങിയത്. കഴിഞ്ഞ രണ്ട് ഐ.സി.സി ലോകകപ്പിലും തങ്ങളെ അട്ടിമറിച്ച നെതര്‍ലന്‍ഡ്സാണ് മാര്‍ക്രമിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

2022 ടി-20 ലോകകപ്പില്‍ ആഫ്രിക്കന്‍ വമ്പന്‍മാരെ 13 റണ്‍സിന് പരാജയപ്പെടുത്തിയ ഓറഞ്ച് ആര്‍മി 2023 ഏകദിന ലോകകപ്പില്‍ 38 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ചത്. 2024ലും ഈ നേട്ടം ആവര്‍ത്തിക്കാനാണ് ഡച്ച് പടയിറങ്ങുന്നത്. അതേസമയം, നെതര്‍ലന്‍ഡ്‌സിന്റെ ചെണ്ടകളെന്ന പേരുദോഷം മാറ്റിയെടുക്കലാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്.

നാലാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. എട്ടാം നമ്പറില്‍ ഇറങ്ങി 22 പന്തില്‍ 23 റണ്‍സടിച്ച ലോഗന്‍ വാന്‍ ബീക്കാണ് മറ്റൊരു റണ്‍ സ്‌കോറര്‍.

ഡച്ച് പടയെ 103ല്‍ ഒതുക്കിയതോടെ ഇത്തവണ അട്ടിമറിക്ക് വഴിയൊരുങ്ങില്ല എന്നാണ് പ്രോട്ടിയാസ് ആരാധകര്‍ കരുതിയത്. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ആ ആത്മവിശ്വാസം ഞെട്ടലായി മാറി.

ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ഡയമണ്ട് ഡക്കായി പുറത്തായി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ 10 പന്ത് നേരിട്ട് മൂന്ന് റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റാണ് പ്രോട്ടിയാസിന് നഷ്ടമായത്.

സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡ് സൗത്ത് ആഫ്രിക്കയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞത്.

ഇതോടെ ഒരു മോശം നേട്ടമാണ് സൗത്ത് ആഫ്രിക്കയെ തേടിയെത്തിയത്. പ്രോട്ടിയാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ടി-20 ഫോര്‍മാറ്റില്‍ ആദ്യ മൂന്ന് വിക്കറ്റ് വീഴുമ്പോള്‍ നേടിയ ഏറ്റവും മോശം ടോട്ടല്‍ എന്ന നേട്ടമാണ് ടീമിനെ തേടിയെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ആദ്യ മൂന്ന് വിക്കറ്റ് വീഴുമ്പോള്‍ സൗത്ത് ആഫ്രിക്ക നേടിയ മോശം സ്‌കോര്‍

(മൂന്നാം വിക്കറ്റ് വീഴുമ്പോഴുള്ള സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)

3/3 – നെതര്‍ലന്‍ഡ്‌സ് – 2024* – ന്യൂയോര്‍ക്

6/3 – ഇന്ത്യ – 2007 – ഡര്‍ബന്‍

11/3 – ഇന്ത്യ – 2022 – പെര്‍ത്ത്

(സ്റ്റാറ്റുകള്‍: കൗസ്തുഭ് ഗുഡിപ്പാടി)

അതേസമയം, ആദ്യ പത്ത് ഓവര്‍ അവസാനിച്ചപ്പോള്‍ 32ന് നാല് എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 54 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 28 പന്തില്‍ 28 റണ്‍സുമായി ഡേവിഡ് മില്ലറും 25 പന്തില്‍ 15 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍:

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റ്ന്‍ സ്റ്റബ്സ്, ഹെന്‌റിക്ക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, അന്‌റിക് നോര്‍ക്യ, ഒട്ണിയല്‍ ബാര്‍ഡ്മാന്‍

നെതര്‍ലന്‍ഡ്സ് പ്ലെയിങ് ഇലവന്‍:

മൈക്കിള്‍ ലെവിറ്റ്, മാക്സ് ഒ ഡൗഡ്, വിക്രംജിത്ത് സിങ്, സൈബ്രാന്‍ഡ് എന്‍ഗല്‍ബ്രെക്ട്, സ്‌കോട് എഡ്വാര്‍ഡ്സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബാസ് ഡി ലീഡ്, തേജ നിദാമനുരു, ലോഗന്‍ വാന്‍ മീകരന്‍, ടിം പ്രിംഗിള്‍, പോള്‍ വാന്‍ മീകരന്‍, വിവിയന്‍ കിന്‍മ

 

Content Highlight: T20 World Cup 2024: NED vs SA: South Africa lost 3 early wickets