പാകിസ്ഥാന് മുമ്പില്‍ മുട്ടുവിറയ്ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍; ആദ്യ അഞ്ചില്‍ നാലും തോറ്റത് പാക് തീയുണ്ടകളോട്
T20 world cup
പാകിസ്ഥാന് മുമ്പില്‍ മുട്ടുവിറയ്ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍; ആദ്യ അഞ്ചില്‍ നാലും തോറ്റത് പാക് തീയുണ്ടകളോട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 11:24 pm

ടി-20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിങ് തെരഞ്ഞെടുത്തു.

മഴ മൂലം ടോസ് വൈകിയ മത്സരത്തിന്റെ ആദ്യ ഓവറിന് പിന്നാലെ മഴ വീണ്ടും രംസകൊല്ലിയായി എത്തി. ഒരു ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് എന്ന നിലയില്‍ തുടരവെയാണ് മഴയെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെച്ചത്.

എന്നാല്‍ മഴ മാറി മത്സരം വീണ്ടും ആരംഭിച്ചതിന് പിന്നാലെ ഇന്ത്യക്ക് ആദ്യ തിരിച്ചടിയേറ്റു. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ വിരാട് കോഹ്‌ലി പുറത്തായി. നസീം ഷായെറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വിരാട് മടങ്ങി അധികം വൈകാതെ രോഹിത് ശര്‍മയും പുറത്തായി. മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിത് മടങ്ങിയത്. 12 പന്തില്‍ 13 റണ്‍സുമായി നില്‍ക്കവെ ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട നാലാമത് മത്സരമായിരുന്നു ഇത്. രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് ആകെ നേരിട്ടത് 15 പന്തുകളാണ്.

ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേരിട്ട ഏറ്റവും കുറവ് പന്തുകള്‍

(പന്ത് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

6 – പാകിസ്ഥാന്‍ – 2007

9 – പാകിസ്ഥാന്‍ – 2021

10 – ന്യൂസിലാന്‍ഡ് – 2016

15 – പാകിസ്ഥാന്‍ – 2022

15 – പാകിസ്ഥാന്‍ – 2024

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട ആദ്യ അഞ്ചില്‍ നാല് മത്സരത്തിലും എതിരാളികള്‍ പാകിസ്ഥാനായിരുന്നു.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119ന് പുറത്തായിരിക്കുകയാണ്. രണ്ട് ഗോള്‍ഡന്‍ ഡക്കടക്കം ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ഒറ്റയക്കത്തിന് മടങ്ങിയത്.

31 പന്തില്‍ 42 റണ്‍സടിച്ച റിഷബ് പന്താണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 18 പന്തില്‍ 20 റണ്‍സടിച്ച അക്‌സര്‍ പട്ടേലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

 

Content Highlight: T20 World Cup 2024: IND vs PAK: Poor outing of Indian openers